International Yoga Day : സേനാ വിഭാഗങ്ങൾ അന്താരാഷ്ട്ര യോഗാദിനമാചരിച്ചു

കേരള രാജ് ഭവനിൽ സംഘടിപ്പിച്ച യോഗാ പ്രദർശനത്തിൽ 3 കേരള ബറ്റാലിയനിലെ കേഡറ്റുകൾക്കൊപ്പം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്തു.

അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി വിവിധ സേനാ വിഭാഗങ്ങൾ ഇന്ന് യോഗാ ദിനം ആചരിച്ചു.  സ്വതന്ത്ര ഇന്ത്യയുടെ 75ാം വാർഷികത്തിന്റെ ഭാഗമായുള്ള "ആസാദി കാ അമൃത് മഹോത്സവ"ത്തിന്റെ ഭാഗമായി, 2022-ലെ അന്താരാഷ്ട്ര യോഗാ ദിനത്തിനായി പ്രത്യേക ആഘോഷപരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 'മനുഷ്യത്വത്തിന് യോഗ' എന്നതാണ് ഇത്തവണത്തെ യോഗ ദിനത്തിന്റെ പ്രമേയം

1 /8

കേരള രാജ് ഭവനിൽ സംഘടിപ്പിച്ച യോഗാ പ്രദർശനത്തിൽ 3 കേരള ബറ്റാലിയനിലെ കേഡറ്റുകൾക്കൊപ്പം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്തു. കേരള-ലക്ഷദ്വീപ് മേഖല എൻസിസി-യുടെ ആഭിമുഖ്യത്തിൽ വിവിധ എൻസിസി യൂണിറ്റുകളും കേരളത്തിലുടനീളം യോഗാ പ്രദർശനങ്ങൾ സംഘടിപ്പിച്ചു. ശ്രീ വടക്കുന്നാഥ ക്ഷേത്ര മൈതാനം പോലുള്ള പൈതൃക കേന്ദ്രങ്ങളിൽ കേഡറ്റുകൾ നടത്തിയ യോഗാ പ്രദർശനം യോഗയുടെ പ്രചാരണത്തിൽ വലിയ സ്വാധീനം ചെലുത്തുന്നതായിരുന്നു.  

2 /8

വിഴിഞ്ഞം തീര സംരക്ഷണ സേന സ്റ്റേഷനിൽ നിരവധി പരിപാടികളോടെ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. യോഗാ ദിനത്തോടനുബന്ധിച്ച് സേനയിലെ ഉദ്യോഗസ്ഥർ പങ്കെടുത്ത പ്രത്യേക യോഗാ സെഷൻ സംഘടിപ്പിച്ചു. പ്രത്യേക യോഗാ സെഷൻ വിഴിഞ്ഞം തീര സംരക്ഷണ സേന സ്റ്റേഷൻ  കമാൻഡർ കമാൻഡന്റ് ശ്രീകുമാർ ജി ഉദ്ഘാടനം ചെയ്തു. 

3 /8

വിഴിഞ്ഞം ഹാർബറിൽ ഐസിജിഎസ് സി-441, ഐസിജിഎസ് സി-427 എന്നീ സേനാ കപ്പലുകളിൽ പ്രത്യേക യോഗാ സെഷനുകൾ നടത്തി.  സേനാ കപ്പലിൽ നടന്ന യോഗാ പ്രദർശനവും വിഴിഞ്ഞം സ്റ്റേഷനിലെ അഡ്മിനിസ്‌ട്രേറ്റീവ് മന്ദിരത്തിന്റെ ദീപാലങ്കാരങ്ങളും യോഗാദിനാഘോഷങ്ങളുടെ   ആഘോഷങ്ങളുടെ മുഖ്യ ആകർഷണമായി.  

4 /8

കരകുളത്തെ ഇൻസ്പെക്ടറേറ്റ് ഓഫ് നേവൽ ആർമമെന്റ്സ് യൂണിറ്റിലെ   നാവിക സേനാംഗങ്ങളും  തിരുവനന്തപുരത്തെ വിമുക്ത ഭടന്മാരും ചേർന്ന് യോഗ പ്രദർശനം സംഘടിപ്പിച്ചു. തീരദേശത്തെ ഒരു സ്പോർട്സ് ടർഫിലാണ് യോഗാ പ്രദർശനം സംഘടിപ്പിച്ചത്.  

5 /8

പാങ്ങോട് സൈനിക കേന്ദ്രത്തിൽ നടന്ന എട്ടാമത് അന്താരാഷ്ട്ര യോഗാദിനാചരണത്തിൽ സൈനിക ഉദ്യോഗസ്ഥരും  അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.  ശാരീരികവും മാനസികവുമായ ക്ഷേമത്തിനായി സൈനികരും അവരുടെ കുടുംബാംഗങ്ങളും യോഗാസനമുറകൾ  പരിശീലിച്ചു. ഉയർന്ന ശാരീരികവും മാനസികവും ആത്മീയവുമായ ആരോഗ്യത്തോടെ മെച്ചപ്പെട്ട ജീവിതം നയിക്കുന്നതിൽ യോഗയുടെ പങ്ക് മനസ്സിലാക്കാൻ പരിപാടികൾ സഹായിച്ചു.  

6 /8

കഴക്കൂട്ടം സൈനിക് സ്കൂൾ സ്കൂളിലും യോഗദിനം ആചരിച്ചു. സ്‌കൂൾ കേഡറ്റുകളും അധ്യാപക അനദ്ധ്യാപക ജീവനക്കാരും യോഗാഭ്യാസ പ്രദർശനം നടത്തി. ആരോഗ്യത്തോടെയും അച്ചടക്കത്തോടെയുമുള്ള ജീവിത ശൈലിക്ക് യോഗക്കുള്ള പ്രാധാന്യം കേഡറ്റുകൾ പഠിപ്പിച്ചു.

7 /8

8 /8

You May Like

Sponsored by Taboola