IPL 2023 Venues : 12 വേദികളിലായിട്ടാണ് ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. രാജസ്ഥാൻ റോയൽസിനും പഞ്ചാബ് കിങ്സിനും രണ്ട് വേദികളാണ് ഹോം മത്സരങ്ങൾക്കായിട്ടുള്ളത്
ഗുജറാത്ത് ടൈറ്റൻസിന്റെ ഹോം ഗ്രൗണ്ടാണ് അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം. 1,32,000 നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ സീറ്റിങ് കപ്പാസിറ്റി. ഐപിഎൽ 2023 സീസണിന്റെ ഉദ്ഘാടന മത്സരം നടക്കുന്നത് നമോ സ്റ്റേഡിയത്തിലാണ്
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഹോം മൈതാനമാണ് ഇഡൻ ഗാർഡൻ. കൊൽക്കത്തിയിലെ സ്റ്റേഡയത്തിന് 68,000മാണ് സീറ്റിങ് കപ്പാസിറ്റി
സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടാണ് രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയം. ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ ഒരേസമയം 55,000 പേർക്ക് മത്സരം കാണാം.
അടൽ ബിഹാരി വാജ്പൈ ഏഖ്ന സ്റ്റേഡിയമെന്നാണ് ലഖ്നൗ സ്റ്റേഡിയത്തിന്റെ പേര്. ലഖ്നൗ സൂപ്പർ ജെയ്ന്റ്സിന്റെ ഹോ ഗ്രൗണ്ടാണ് ഏഖ്ന സ്റ്റേഡിയം. 50,000 പേർക്ക് ഒരേസമയം മത്സരം കാണാൻ സാധിക്കും
ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോ ഗ്രൗണ്ടാണ് ചെപ്പോക്കിലെ എം എ ചിദംബരം സ്റ്റേഡിയം. 50,000 പേർക്ക് ചെപ്പോക്കിൽ ഇരുന്ന് മത്സരം കാണാൻ സാധിക്കും
ഡൽഹി ക്യാപിറ്റൽസിന്റെ ഹോം ഗ്രൗണ്ടാണ് അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം. 41,820 ആണ് സീറ്റിങ് കപ്പാസിറ്റി.
രാജസ്ഥാൻ റോയിൽസിന്റെ രണ്ട് ഹോം മത്സരങ്ങൾ ഗുവാഹത്തി സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുക. 40,000മാണ് സീറ്റിങ് കപ്പാസിറ്റി
40,000 കപ്പാസിറ്റിയുള്ള ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന്റെ ഹോം മൈതാനമാണ്.
മുംബൈ ഇന്ത്യൻസിന്റെ ഹോം ഗ്രൗണ്ടാണ് വാങ്കെഡെ സ്റ്റേഡിയം. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ മൈതനാത്ത് ഒരേസമയം 33,500 പേർക്കിരുന്ന് മത്സരം കാണാൻ സാധിക്കും.
രാജസ്ഥാൻ റോയൽസിന്റെ പ്രധാന ഹോം ഗ്രൗണ്ടാണ് ജയ്പൂരിലെ സവായി മൻ സിങ് സ്റ്റേഡിയം. 30,000മാണ് സീറ്റിങ് കപ്പാസിറ്റി.
പഞ്ചാബ് കിങ്സിന്റെ ഹോം മൈതനാമാണ് മൊഹാലി സ്റ്റേഡിയം. 27,000 പേർക്ക് ഒരേ സമയം മൊഹാലിയിൽ മത്സരം കാണാൻ സാധിക്കും
പഞ്ചാബ് കിങ്സിന്റെ രണ്ട് ഹോം മത്സരങ്ങൾക്ക് വേദിയാകുന്ന സ്റ്റേഡിയമാണ് ഹിമാചൽ പ്രദേശിലെ ധർമശ്ശാല സ്റ്റേഡിയം. 23,000 പേർക്ക് ഒരേ സമയം ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇരുന്ന മത്സരം കാണാൻ സാധിക്കും