9.25 കോടി രൂപയ്ക്കാണ് ഇ കർണ്ണാടക താരത്തിനെ ചെന്നൈ സൂപ്പർ കിങ്ങ്സ് കൊത്തിയെടുത്തത്.ഐ.പി.എല്‍ ലേല ചരിത്രത്തില്‍ ഇന്ത്യക്കായി അരങ്ങേറിയിട്ടില്ലാത്ത ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണിത്. 2017-ൽ മുംബൈ ഇന്ത്യൻസിന് വേണ്ടിയും,2018ൽ രാജസ്ഥാൻ റോയൽസിനായും,2020-ൽ കിങ്ങ്സ് ഇലവൻ പഞ്ചാബിനായും ഗൗതം കളിക്കാനിറങ്ങി. 24 ഐ.പി.എൽ മത്സരങ്ങളിൽ ഇത് വരെ കളിച്ചിട്ടുണ്ട്.
തമിഴ്‌നാടിന്റെ താരമാണ് 25 കാരനായ ഷാരൂഖ്.ഐപിഎല്ലില്‍ ഇതേവരെ കളിച്ചിട്ടില്ലെങ്കിലും. 5.25 കോടിക്കാണ് പഞ്ചാബ് ഷാരൂഖിനെ സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കും ഷാരൂഖ് അത്ര അധികം സുപരിചിതനല്ല. അടുത്തിടെ സമാപിച്ച സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ തമിഴ്‌നാടിനെ ചാമ്പ്യന്മാരാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ഷാരൂഖ് ഖാന്‍ ആയിരുന്നു.
സൗരാഷ്ട്രയുടെ സ്വന്തം ഇടം കൈയ്യൻ പേസറാണ് ചേതൻ. രാജസ്ഥാൻ റോയൽസ് 1.2 കോടി രൂപയ്ക്കാണ് ചേതനെ സ്വന്തമാക്കിയത്. സയിദ് മുഷ്താഖ് അലി ട്രോഫിയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റുകൾ നേടിയതാണ് സമീപ കാലത്തെ ചേതന്റെ മികച്ച പ്രകടനം. വിദർഭക്കെതിരായ മത്സരത്തിൽ അഞ്ച് വിക്കറ്റ് നേട്ടവും താരം സ്വന്തമാക്കിയിരുന്നു. രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവുമാണ് താരത്തെ സ്വന്തമാക്കാൻ രംഗത്തുണ്ടായിരുന്നു.