Jupiter Retrograde 2023: 12 വർഷത്തിന് ശേഷം ഈ രാശിയിൽ വ്യാഴത്തിന്റെ അപൂർവ സം​ഗമം; ഈ രാശിക്കാർക്ക് ഭാ​ഗ്യം കൈവരും

ധനു, മീനം രാശികളുടെ അധിപനാണ് വ്യാഴം. വ്യാഴത്തിന്റെ വക്ര​ഗതിയിലുള്ള ചലനം ചിലർക്ക് ശുഭഫലങ്ങൾ നൽകുന്നു. ജ്യോതിഷ പഞ്ചാംഗമനുസരിച്ച്, വ്യാഴം സെപ്തംബർ നാലിന് മേടം രാശിയിൽ സംക്രമിക്കുന്നു. വ്യാഴത്തിന്റെ മേടം രാശിയിലെ സംക്രമം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ ഉണ്ടാക്കും.

  • Sep 20, 2023, 11:24 AM IST

വ്യാഴത്തിന്റെ വക്ര സ്ഥാനം, ബിസിനസ്-സാമ്പത്തിക മേഖലകളിൽ ചില രാശിക്കാർക്ക് അപ്രതീക്ഷിത ഭാഗ്യം കൊണ്ടുവരും. ഗുരു വക്ര സംക്രമം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം. ഏകദേശം 12 വർഷങ്ങൾക്ക് ശേഷമാണ് ഈ അപൂർവ സം​ഗമം നടക്കുന്നത്. കൂടാതെ വ്യാഴം ഏകദേശം നാല് മാസത്തോളം ഈ സ്ഥാനത്ത് തുടരുകയും ഡിസംബർ 31 ന് ശേഷം വക്ര നിവൃത്തി കൈവരിക്കുകയും ചെയ്യും. ഇത് അഞ്ച് രാശിക്കാർക്ക് വളരെയധികം സാമ്പത്തിക നേട്ടങ്ങൾ നൽകും. 

1 /5

മേടം: വ്യാഴം മേടം രാശിയിൽ സംക്രമിക്കുന്നതിനാൽ മേടം രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കും. മേടം രാശിക്കാർ ഈ സമയം ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ബിസിനസിൽ വിജയിക്കും. നിങ്ങൾ ജോലി ചെയ്യുന്ന ആളാണെങ്കിൽ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്.  പെട്ടെന്നുള്ള സാമ്പത്തിക നേട്ടം ഉണ്ടാകും.

2 /5

ചിങ്ങം: വ്യാഴത്തിന്റെ വക്ര​ഗതി ചിങ്ങം രാശിയുടെ ഒമ്പതാം ഭാവത്തിലേക്ക് കടക്കുന്നു. ഭൂമി, കെട്ടിടം എന്നിവയിൽ ലാഭം ഉണ്ടാകും. നിങ്ങൾ നിങ്ങളുടെ കരിയറിൽ മുന്നേറുകയോ ഒരു സംരംഭകനാകുകയോ ചെയ്താൽ, നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും. ദീർഘദൂര യാത്രകൾക്ക് സാധ്യതയുണ്ട്. നിങ്ങളുടെ പിതാവുമായുള്ള ബന്ധം ശക്തമായി നിലനിർത്തുക.

3 /5

തുലാം: നിങ്ങളുടെ രാശിയുടെ ഏഴാം ഭാവത്തിൽ വ്യാഴം സഞ്ചരിക്കുന്നത് നിങ്ങൾക്ക് ബിസിനസിൽ ലാഭമുണ്ടാക്കും. നിങ്ങളുടെ ദാമ്പത്യജീവിതവും സന്തോഷകരമാക്കും. വരുമാനത്തോടൊപ്പം ചെലവുകളും വർദ്ധിക്കും. എന്നിരുന്നാലും, കുടുംബജീവിതം എന്നത്തേക്കാളും മികച്ചതായിരിക്കും. സംയുക്ത സംരംഭങ്ങളിൽ നിങ്ങൾക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും.

4 /5

ധനു: ധൈര്യവും ആത്മവിശ്വാസവും വളർത്തുന്ന വ്യാഴത്തിന്റെ സഞ്ചാരം ധനു രാശിക്കാർക്ക് ശുഭകരമായി കണക്കാക്കപ്പെടുന്നു. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. വ്യവസായത്തിലും ബിസിനസിലും അനുകൂലമായ നേട്ടങ്ങൾ ഉണ്ടാകും. വലിയ ജോലികൾ നിങ്ങളുടെ ഉത്തരവാദിത്തമായിരിക്കും.  

5 /5

മീനം: നിങ്ങളുടെ രാശിയുടെ രണ്ടാം ഭാവത്തിൽ വ്യാഴത്തിന്റെ വക്ര ചലനം നിങ്ങളുടെ ബന്ധങ്ങൾ മെച്ചപ്പെടുത്തും. സാമ്പത്തികമായി ഗുണകരമായിരിക്കും. സമ്പാദ്യം വർദ്ധിക്കും. നിങ്ങൾ ബിസിനസ്സിൽ വിജയിക്കും. ബിസിനസ്സിൽ പുരോഗതിയും ലാഭവും ഉണ്ടാകും. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂർത്തീകരിക്കും.

You May Like

Sponsored by Taboola