ഒരു നിശ്ചിത കാലയളവിൽ സംഭവിക്കുന്നതാണ് ഗ്രഹങ്ങളുടെ രാശിമാറ്റം. ഗ്രഹങ്ങൾ രാശിമാറുമ്പോൾ ഓരോ രാശികൾക്കും അതിന്റെ ഫലം ലഭിക്കും.
ജ്യോതിഷപ്രകാരം ഗ്രഹങ്ങൾ അവയുടെ രാശികൾ മാറിക്കൊണ്ടേയിരിക്കുന്നു. ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്താണ് രാശിമാറുന്നത്. ഗ്രഹങ്ങളുടെ ചലനം മാറിക്കൊണ്ടേയിരിക്കുമ്പോൾ അത് വിവിധ രാശികളെയും പലതരത്തിൽ സ്വാധീനിക്കും. അത്തരത്തിൽ ചലനമാറ്റം സംഭവിക്കാൻ പോകുന്ന ഗ്രഹമാണ് വ്യാഴം. ഒരാളുടെ ജാതകത്തിൽ വ്യാഴത്തിന്റെ സ്ഥാനം ശക്തമാണെങ്കിൽ ആ വ്യക്തിയുടെ ജീവിതത്തിൽ ഭാഗ്യമുണ്ടാകുമെന്നാണ് വിശ്വാസം.
വ്യാഴം നിലവിൽ മേടം രാശിയിലാണ് സഞ്ചരിക്കുന്നത്. 2024 വരെ ഇവിടെ തുടരുകയും ചെയ്യും. അതേസമയം സെപ്റ്റംബർ 4ന് വ്യാഴം മേടം രാശിയിൽ തന്നെ വക്രഗതിയിൽ സഞ്ചരിക്കും. വ്യാഴത്തിന്റെ ചലനത്തിലെ മാറ്റം ചില രാശികൾക്ക് വളരെ അനുകൂലമായിരിക്കും. എവർക്ക് ജീവിതത്തിൽ വലിയ നേട്ടങ്ങളുണ്ടാകും.
മേടം - മേടം രാശിയിലാണ് ഇപ്പോൾ വ്യാഴമുള്ളത്. വ്യാഴത്തിന്റെ പ്രതിലോമ ചലനം മേടം രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. സാമ്പത്തിക സ്ഥിതി ശക്തമാകും. ധനലാഭത്തിന് സാധ്യതയുണ്ട്. മുടങ്ങിക്കിടക്കുന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും.
കർക്കടകം - കർക്കട രാശിക്കാർക്ക് ഈ കാലയളവിൽ ശുഭവാർത്തകൾ ലഭിക്കും. ബിസിനസ്, സാമ്പത്തിക സ്ഥിതി എന്നിവ മെച്ചപ്പെടും. മുടങ്ങിക്കിടന്ന പണം തിരികെ ലഭിക്കും. ഭൂമിയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കപ്പെടും.
ധനു - ഈ കാലയളവ് ധനു രാശിക്കാർക്ക് ശുഭകരമാണ്. തൊഴിൽ, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിജയം നേടാനാകും. ധനലാഭത്തിന് സാധ്യതയുണ്ട്. ആരോഗ്യം മെച്ചപ്പെടും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)