കന്നി രാശിക്കാർ രണ്ട് സ്വഭാവമുള്ളവരാണ്. ഈ അസ്ഥിരത മൂലം ഇവർക്ക് പല സമയത്ത് പല സ്വഭാവമായിരിക്കും. ഇത്തരക്കാർ ബുദ്ധി ശക്തിയിൽ പേര് കേട്ടവരായിരിക്കും. അറിവ് സമ്പാദിക്കുന്നതിൽ താൽപ്പര്യമുള്ളവരുമായിരിക്കും ഇവർ.
അവസരവാദം ഇവരുടെ മറ്റൊരു സ്വഭാവമാണ്. സ്വന്തം നേട്ടങ്ങൾക്കായിരിക്കും എപ്പോഴും ഇത്തരക്കാർ പ്രാധാന്യം കൊടുക്കുന്നത്. കന്നിരാശിക്കാരുമായി ഒരു ബന്ധവും സ്ഥാപിക്കാൻ പാടില്ലാത്ത ചിലരുണ്ട്. ഏതൊക്കെ രാശിക്കാരാണിവർ എന്ന് പരിശോധിക്കാം.
മേടം രാശിക്കാർ സ്വതന്ത്ര ചിന്താഗതിക്കാരാണ്, നല്ല സംസാരശേഷിയുള്ളവരുമാണിവർ. ഇവർ എല്ലാ കാര്യങ്ങളും വേഗത്തിൽ തുറന്നുപറയുന്നവരായിരിക്കും. ഏത് ജോലിയും ഇവർ വളരെ വേഗത്തിൽ പൂർത്തിയാക്കും. അതേസമയം കന്നിരാശിക്കാർ ഇവരേക്കാൾ അൽപ്പം വ്യത്യസ്തരായിരിക്കും. ഇവർ ആസൂത്രണത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നവരാണ്. കന്നിരാശിക്കാർ മേടം രാശിക്കാരുമായി അടുക്കുന്നത് സൂക്ഷിച്ച് വേണം. മേടം രാശിക്കാരുടെ സ്വഭാവവുമായി കന്നിരാശിക്കാർക്കും തിരിച്ചും യോജിച്ചു പോവാൻ കഴിഞ്ഞെന്ന് വരില്ല.
മകരം രാശിക്കാർ എപ്പോഴും എല്ലാത്തിലും ആധിപത്യം പുലർത്തുന്ന വിധത്തിൽ പെരുമാറുന്നവരായിരിക്കും. തങ്ങളുടെ കാഴ്ചപ്പാട് മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവരുമാണ്. അംഗീകരിച്ചില്ലെങ്കിൽ അതിനായി ഏതറ്റം വരെയും ഇവർ പോകും. മറ്റുള്ളവരെ കൊണ്ട് തങ്ങളെ അംഗീകരിപ്പിക്കാൻ എപ്പോഴും ഇവർക്കൊരു പ്രത്യേക സ്വഭാവമുണ്ടായിരിക്കും. പക്ഷെ കന്നിരാശിക്കാർ ക്ഷമ കൂടുതലുള്ളവരാണ്. ഇത് കൊണ്ട് തന്നെ ഇവരുമായുള്ള ബന്ധത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം
കുംഭം രാശിക്കാർ ഒരു കാര്യത്തിലും തുടർച്ചയായി നിൽക്കാൻ ആഗ്രഹമില്ലാത്തവരാണ്. ബന്ധങ്ങളിലും ഇവർ ഇങ്ങനെ തന്നെയാണ്. എന്നാൽ കന്നിരാശിക്കാർ എല്ലാവരുമൊത്ത് എപ്പോഴും ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഇത് ഇവർ തമ്മിലുള്ള ബന്ധത്തിൽ വൈരുദ്ധ്യങ്ങൾ ഉണ്ടാക്കിയേക്കാം. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)