വൃക്ക രോഗങ്ങളുടെ ആദ്യ ലക്ഷണമായി കാൽപാദങ്ങളിലും ഉപ്പൂറ്റിയിലും നീര് ഉണ്ടാകാറുണ്ട്. ഇങ്ങനെ സ്ഥിരമായി ഉണ്ടായാൽ ആരോഗ്യ വിദഗ്ദ്ധന്റെ അഭിപ്രായം തേടണം.
അമിതമായി ക്ഷീണം ഉണ്ടാകുന്നത് വൃക്ക രോഗത്തിന്റെ ലക്ഷണമായി കണ്ട് വരാറുണ്ട്. അമിത ക്ഷീണം മറ്റ് പല രോഗാവസ്ഥകളുടെയും ലക്ഷണമാണ് അതിനാൽ തന്നെ അമിത ക്ഷീണം ഉണ്ടായാൽ ആരോഗ്യ വിദഗ്ദ്ധന്റെ അഭിപ്രായം തേടേണ്ടത് അത്യാവശ്യമാണ്.
വൃക്ക രോഗത്തിന്റെ ഭാഗമായി വിശപ്പില്ലായ്മയും അനുഭവപ്പെടാറുണ്ട്.
രാവിലെ തലകറക്കവും ഛർദ്ദിലും പലപ്പോഴും വൃക്ക രോഗത്തിന്റെ ലക്ഷണമായി കാണാറുണ്ട്. ഇത് അമിതമായ ക്ഷീണത്തിനും കാരണമാകാറുണ്ട്.