Kidney Failure Symptoms : വൃക്ക രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ ഇവയാണ്; അവഗണിക്കരുത്

1 /6

കിഡ്‌നിയുടെ പ്രവർത്തനം ശരിയായി നടക്കാതെ വരുമ്പോൾ ശരീരത്തിൽ പല തരത്തിലുള്ള വ്യത്യാസങ്ങൾ ഉണ്ടാകും. പ്രമേഹം, വാർധക്യം, കുടുംബ ചരിത്രം, രക്തസമ്മർദ്ദം എന്നീ രോഗങ്ങൾ ഒക്കെ തന്നെ പലപ്പോഴും വൃക്കരോഗത്തിലേക്ക് നയിക്കാറുണ്ട്. വൃക്കരോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ ഇവയൊക്കെയാണ്.

2 /6

വൃക്കരോഗത്തിന്റെ ഒരു ലക്ഷണമാണ് ഉയർന്ന രക്തസമ്മർദ്ദം. ഹൈപ്പർടെൻഷൻ വൃക്കരോഗത്തിന്റെ ഒരു പ്രധാന ലക്ഷണമായാണ് ആരോ​ഗ്യ വിദ​ഗ്ധർ വിലയിരുത്തുന്നത്.

3 /6

വൃക്കകളുടെ പ്രവർത്തനം കുറയുന്നതിനനുസരിച്ച് വിഷവസ്തുക്കൾ ശരീരത്തിൽ അടിഞ്ഞുകൂടും. ഇത് ചർമ്മത്തിൽ തടിപ്പും ചൊറിച്ചിലും മറ്റ് പ്രശ്‍നങ്ങളൂം ഉണ്ടാകാൻ കാരണമാകും.

4 /6

കാലുകളിലും കണങ്കാലുകളിലും വീക്കമോ നീരോ ഉണ്ടാകുന്നത് വൃക്ക രോഗത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്.

5 /6

ഒന്നും ചെയ്യാതെ തന്നെ നിങ്ങൾ ക്ഷീണിതനാകുന്നതും വൃക്ക രോഗത്തിന്റെ ഒരു ലക്ഷണമാണ്. എന്നാൽ മറ്റ് ചില ആരോഗ്യ പ്രശ്‍നങ്ങൾ മൂലവും ഇത് ഉണ്ടാകാറുണ്ട്.

6 /6

നിങ്ങൾക്ക് വിശപ്പില്ലായ്മ തോന്നുന്നുവെങ്കിൽ അത് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നത്തെയാണ് സൂചിപ്പിക്കുന്നത്. സാധാരണയായി, വൃക്കരോഗമുള്ള ആളുകൾക്ക് ഈ ലക്ഷണം അനുഭവപ്പെടാറുണ്ട്

You May Like

Sponsored by Taboola