അമിതമായി ക്ഷീണം ഉണ്ടാകുന്നത് വൃക്ക രോഗത്തിന്റെ ലക്ഷണമായി കണ്ട് വരാറുണ്ട്. ചുവന്ന രക്താണുക്കൾക്ക് ഓക്സിജൻ എത്തിക്കുന്നത് വൃക്കയാണ്. വൃക്ക തകരാറിലാവുന്നതോടെ ഈ പ്രവർത്തനം നടക്കാതെ വരികയും അനീമിയക്ക് കാരണമാകുകയും ചെയ്യും. ഇത് മൂലം കടുത്ത ക്ഷീണവും, തലകറക്കവും, ആരോഗ്യക്കുറവും ഉണ്ടാകും.
രാവിലെ തലകറക്കവും ഛർദ്ദിലും ഉണ്ടാകുകയാണെങ്കിൽ അത് വൃക്ക രോഗത്തിന്റെ ലക്ഷണമായി കാണാറുണ്ട്. ഇത് അമിതമായ ക്ഷീണത്തിനും കാരണമാകാറുണ്ട്. വൃക്ക തകരാറിൽ ആകുന്നതോടെ മെറ്റബോളിസം ശരിയായി നടക്കാതെ വരും, ഇതുമൂലം രക്തത്തിൽ മെറ്റബോളിക് വേസ്റ്റ് അടിഞ്ഞ് കൂടും. ഇതാണ് ഛർദ്ദിൽ ഉണ്ടാകാൻ കാരണം.
കണങ്കാൽ, ഞെരിയാണി, കാൽ, കാൽപാദം, കൈകൾ, മുഖം എന്നിവിടങ്ങളിൽ അകാരണമായോ സ്ഥിരമായോ നീരുണ്ടാകുകയാണെങ്കിൽ ശ്രദ്ധിക്കണം. ഇത് വൃക്ക രോഗത്തിന്റെ ലക്ഷണമാകാൻ സാധ്യത കൂടുതലാണ്.
നിങ്ങളുടെ മൂത്രത്തിൽ രക്തം കണ്ടെത്തിയാൽ അത് കിഡ്നി രോഗത്തിന്റെ ലക്ഷമാണ്. മൂത്രത്തിൽ രക്തം കണ്ടെത്തുന്ന അവസ്ഥയെ ഹെമറ്റൂറിയ എന്നാണ് വിളിക്കുന്നത്.