Health Benefits Of Kiwi: പോഷകസമ്പുഷ്ടം... അറിയാം കിവിയുടെ ഗുണങ്ങൾ

കിവി നാരുകളാൽ സമ്പന്നമാണ്. ഇവയിൽ വിറ്റാമിൻ എ, ബി6, ബി12, ഇ, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു. ഇവയിൽ കലോറിയും കുറവാണ്.

  • Jul 28, 2024, 14:34 PM IST
1 /6

നിരവധി ആരോഗ്യ ഗുണങ്ങളുള്ള പോഷക സമ്പുഷ്ടമായ ഫലമാണ് കിവി. കിവി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ഗുണങ്ങൾ നൽകും.

2 /6

വിറ്റാമിൻ എ, ബി6, ബി12, ഇ, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയാൽ സമ്പന്നമായ കിവിയിൽ കലോറി കുറവാണ്.

3 /6

വൈറൽ പനി, ജലദോഷം തുടങ്ങിയ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിന് കിവി മികച്ചതാണ്. ഇത് രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.

4 /6

ഡെങ്കിപ്പനി ബാധിതരിൽ പ്ലേറ്റ്ലറ്റുകളുടെ എണ്ണം കുറയും. കിവിയിലെ ഉയർന്ന വിറ്റാമിൻ സി ഉള്ളടക്കം പ്ലേറ്റ്ലറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സഹായിക്കും.

5 /6

കിവിയിൽ ആൻറി ഓക്സിഡൻറുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നു.

6 /6

കിവിയിലെ വിറ്റാമിൻ സി, പോളിഫെനോൾസ്, പൊട്ടാസ്യം എന്നിവ ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ഇത് രക്തത്തിലെ കൊഴുപ്പ് (ട്രൈഗ്ലിസറൈഡുകൾ) കുറയ്ക്കുന്നതിന് സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola