Lucky Zodiac Signs: ജ്യോതിഷ പ്രകാരം 12 രാശികളിൽ ഈ 4 രാശികളാണ് കുബേരൻ്റെ പ്രിയപ്പെട്ട രാശികൾ. അതുകൊണ്ടുതന്നെ കുബേരൻ്റെ പ്രത്യേക അനുഗ്രഹങ്ങൾ ഇവർക്കുണ്ടാകും.
Kuber Favourite Zodiac Signs: ഹിന്ദു പുരാണങ്ങളിലും മതഗ്രന്ഥങ്ങളിലും കുബേരനെ സമ്പത്തിൻ്റെ ദേവനായാണ് കണക്കാക്കുന്നത്. കുബേരൻ സമ്പത്തിൻ്റെ അധിപനാണ്. ഹിന്ദു മതത്തിൽ ദ്വാരപാലകൻ, നൃത്തശിൽപി എന്നീ പേരുകളിലും കുബേര ദേവനെ അറിയപ്പെടുന്നു
Kuber Fav Zodiac Signs: ഹിന്ദു പുരാണങ്ങളിലും മതഗ്രന്ഥങ്ങളിലും കുബേരനെ സമ്പത്തിൻ്റെ ദേവനായാണ് കണക്കാക്കുന്നത്. കുബേരൻ സമ്പത്തിൻ്റെ അധിപനാണ്. ഹിന്ദു മതത്തിൽ ദ്വാരപാലകൻ, നൃത്തശിൽപി എന്നീ പേരുകളിലും കുബേര ദേവനെ അറിയപ്പെടുന്നു. സമ്പത്ത് നേടാൻ ആഗ്രഹിക്കുന്നവർ കുബേരനെ പ്രാർത്ഥിക്കാറുണ്ട്.
ജ്യോതിഷ പ്രകാരം 12 രാശികളിൽ ഈ 4 രാശികളാണ് കുബേരൻ്റെ പ്രിയപ്പെട്ട രാശികൾ. അതായത് കുബേരൻ്റെ പ്രത്യേക അനുഗ്രഹം ഉള്ളവർ. അതുകൊണ്ടുതന്നെ ഇവർക്ക് പണത്തിന് ഒരു കുറവുമുണ്ടാകില്ല. ആ രാശികൾ ഏതൊക്കെ അറിയാം...
തുലാം (Libra): തുലാം രാശിക്കാർക്ക് കുബേരൻ്റെ പ്രത്യേക അനുഗ്രഹം ഉണ്ട്. അതുകൊണ്ടുതന്നെ ഇവർക്ക് ഒരിക്കലും സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകേണ്ടി വരില്ല. ഇക്കൂട്ടരുടെ ജീവിതത്തിൽ പണത്തിനും സമ്പത്തിനും ഒരു കുറവും ഉണ്ടാകില്ല. ഈ ആളുകൾ അവരുടെ ജീവിതം സുഖകരമായി ജീവിക്കുന്നു. അവർക്ക് ഒരിക്കലും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരില്ല.
കർക്കടകം (Cancer): കുബേരൻ്റെ പ്രിയപ്പെട്ട രാശികളിൽ കർക്കടകവും ഉൾപ്പെടുന്നു. ഈ രാശിക്കാർക്ക് എപ്പോഴും ദൈവത്തിന്റെ അനുഗ്രഹമുണ്ടാകും. അതിനാൽ അവർക്ക് ഒരിക്കലും ധനത്തിന് ക്ഷാമമുണ്ടാകില്ല. ഇക്കൂട്ടർ അവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള ആഡംബര ജീവിതമാണ് നയിക്കുന്നത്. അവരുടെ വീട്ടിൽ എപ്പോഴും പണവും സമ്പത്തും ഐശ്വര്യവും നിറഞ്ഞിരിക്കും.
മകരം (Capricorn): മകരം രാശിക്കാർക്കും എപ്പോഴും സമ്പത്തിൻ്റെ ദേവനായ കുബേരന്റെ അനുഗ്രഹമുണ്ടാകും. അതുകൊണ്ടാണ് സമ്പത്ത് തുടർച്ചയായി വർദ്ധിക്കുന്നത്. ഇവർക്ക് ഒരിക്കലും പരാജയം ഉണ്ടാകില്ല. ഇവർ ദാനം ചെയ്യാറുണ്ട അതിൽ ലക്ഷ്മി ദേവി സന്തുഷ്ടയാകാറുമുണ്ട്.
വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്ക് എപ്പോഴും കുബേരൻ്റെ അനുഗ്രഹം ഉണ്ടായിരിക്കും. അതുകൊണ്ടാണ് അവർക്ക് ബിസിനസ്സിൽ പുരോഗതിയുണ്ടാകുന്നത്. ഇവർക്ക് എപ്പോഴും ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടക്കയം അതുകൊണ്ടുതന്നെ ഇവർക്ക് ഒരിക്കലും സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരില്ല. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)