Sun Transit 2024: ആത്മാവിൻ്റെ ഘടകമെന്നാണ് സൂര്യൻ അറിയപ്പെടുന്നത്. സൂര്യൻ ധനു രാശിയിലേക്ക് പ്രവേശിക്കാൻ പോകുകയാണ്. സൂര്യൻ്റെ ഈ രാശിമാറ്റം ചില രാശിക്കാരുടെ ജീവിതത്തിൽ ശുഭകരമായ സ്വാധീനം ചെലുത്തും
Surya Rashiparivartan: ഗ്രഹങ്ങളുടെ രാജാവായ സൂര്യനെ നവഗ്രഹങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒരു ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്.
Surya Rashiparivartan: ഗ്രഹങ്ങളുടെ രാജാവായ സൂര്യനെ നവഗ്രഹങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒരു ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. സൂര്യൻ എല്ലാ മാസവും രാശി മാറുന്നു.
പല ഉത്സവങ്ങളും ഉണ്ടാകുന്നത് സൂര്യൻ്റെ രാശിമാറ്റം മൂലമാണ്. സൂര്യൻ ധനു രാശിയിലേക്കാണ് ഇനി പ്രവേശിക്കാൻ പോകുന്നത്. അതിലൂടെ ധനു സംക്രാന്തി ഉണ്ടാകും.
സൂര്യൻ തൻ്റെ സുഹൃത്തായ വ്യാഴത്തിൻ്റെ രാശിയിലേക്ക് നീങ്ങുന്നതിനാൽ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. സൂര്യൻ വ്യാഴത്തിൻ്റെ രാശിയിൽ പ്രവേശിക്കുമ്പോൾ ഏതൊക്കെ രാശിക്കാരുടെ ഭാഗ്യം തെളിയുമെന്ന് നമുക്ക് നോക്കാം...
വേദ ജോതിഷമനുസരിച്ച് ഡിസംബർ 15 ന് രാത്രി 09:56 ന് സൂര്യൻ ധനു രാശിയിൽ കടക്കും. ഇത് 2025 ജനുവരി 14 വരെ ഈ രാശിയിൽ തുടരും.
വ്യാഴത്തിൻ്റെ രാശിയിൽ സൂര്യൻ വരുന്നതിനാൽ ചില രാശിക്കാർക്ക് രണ്ട് ഗ്രഹങ്ങളുടെയും ശുഭഫലങ്ങൾ ലഭിക്കും.
മേടം (Aries): ഈ രാശിയിൽ സൂര്യൻ ഒൻപതാം ഭാവത്തിലാണ് പ്രവേശിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ ലഭിക്കും. സന്തോഷവും സമൃദ്ധിയും ഉണ്ടാകും. കരിയരിലും ഇവർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. ബിസിനസ്സിലും ലാഭത്തിന് സാധ്യത. വാതുവെപ്പുമായി ബന്ധപ്പെട്ട മേഖലകളിൽ നിന്ന് ആളുകൾക്ക് ധാരാളം ആനുകൂല്യങ്ങൾ ലഭിക്കും. പണം സമ്പാദിക്കാനുള്ള പാതയിൽ നിങ്ങൾക്ക് ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ ലഭിക്കും. ആരോഗ്യവും നല്ലതായിരിക്കും
ചിങ്ങം (Leo): ഈ രാശിയുടെ അഞ്ചാം ഭാവത്തിലേക്കാണ് സൂര്യൻ പ്രവേശിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. ആത്മീയതയോടുള്ള നിങ്ങളുടെ താൽപര്യം വർദ്ധിക്കും. ജോലിഭാരം ഉണ്ടായേക്കാം, ബിസിനസ്സിലും നല്ല ലാഭം ഉണ്ടാകും. പണം സമ്പാദിക്കാനുള്ള പല സ്രോതസ്സുകളും തുറന്നേക്കാം. ആരോഗ്യം നല്ലതായിരിക്കും.
വൃശ്ചികം (Scorpio): സൂര്യന്റെ ഈ രാശിമാറ്റം ഇവർക്ക് വൻ നേട്ടങ്ങൾ നൽകും. ഈ രാശിയുടെ രണ്ടാം ഭാവത്തിലൂടെയാണ് സൂര്യൻ സഞ്ചരിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഇവർക്ക് യാത്രകളിലൂടെയും പ്രോത്സാഹനങ്ങളിലൂടെയും ധാരാളം പണം സമ്പാദിക്കാൻ കഴിയും. കഠിനാധ്വാനത്തിൻ്റെ ഫലം ലഭിക്കും. ബിസിനസ്സിലും ലാഭം, പങ്കാളിത്തത്തിൽ നടത്തുന്ന ബിസിനസ്സിൽ നിങ്ങൾക്ക് പണം സമ്പാദിക്കാം. സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും. പ്രണയ ജീവിതത്തിലും സന്തോഷമുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)