Solar Eclipse: ഈ വർഷത്തെ അവസാന സൂര്യഗ്രഹണം; നാല് രാശിക്കാർക്ക് കടുത്ത പ്രതിസന്ധി!!!

Solar Eclipse 2022: രാജ്യത്ത് ഇനി ദീപാവലി ആഘോഷങ്ങൾക്ക് കുറച്ച് ദിവസങ്ങൾ കൂടി മാത്രമാണ് ബാക്കിയുള്ളത്. ഒക്ടോബർ 24നാണ് ഇത്തവണ ദീപാവലി. ഒക്ടോബർ 25ന് സൂര്യ​ഗ്രഹണമാണ്. ഈ വർഷത്തെ അവസാന സൂര്യ​ഗ്രഹണമായിരിക്കും ഇത്. ഉച്ചയ്ക്ക് 2:29 ന് സൂര്യഗ്രഹണം ആരംഭിക്കും. എന്നാൽ ഇത്തവണ ഇന്ത്യയിൽ സൂര്യഗ്രഹണം ദൃശ്യമാകില്ല. ഈ ഗ്രഹണ സമയത്ത് സൂര്യൻ തുലാം രാശിയിലായിരിക്കും. ജ്യോതിഷ പ്രകാരം വർഷത്തെ അവസാന സൂര്യ​ഗ്രഹണം 12 രാശിക്കാരെയും ബാധിക്കുമെങ്കിലും, നാല് രാശിക്കാർ അന്നേ ദിവസം പ്രത്യേകം സൂക്ഷിക്കണം. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം. 

 

1 /4

കന്നി: സൂര്യഗ്രഹണ സമയത്ത് ഈ രാശിക്കാരുടെ ബിസിനസിൽ ചില പ്രശ്നങ്ങൾ നേരിട്ടേക്കാം. മംഗളകരമായ പ്രവർത്തനങ്ങളൊന്നും ഈ സമയത്ത് തുടങ്ങരുത്. അങ്ങനെ തുടങ്ങിയാൽ നിങ്ങൾക്ക് നഷ്ടം നേരിടേണ്ടിവരും. സാമ്പത്തികമായി ബന്ധപ്പെട്ട ഒരു തീരുമാനവും എടുക്കരുത്. അത് പിന്നീട് പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം. മറ്റുള്ളവർക്ക് നിങ്ങൾ കടം കൊടുത്ത പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ബിസിനസിൽ നഷ്ടം വരാം.  

2 /4

ഇടവം: ബിസിനസിൽ നഷ്ടം വരാനുള്ള സാധ്യതയുണ്ട്. കടയിൽ സൂക്ഷിക്കുന്ന സാധനങ്ങൾ കേടാകാൻ സാധ്യതയുള്ളതിനാൽ അധികം സാധനങ്ങൾ വാങ്ങരുത്. ഗ്രഹണ സമയത്ത് നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണങ്ങൾ ഒന്നും കഴിക്കരുത്.  

3 /4

തുലാം: സൂര്യഗ്രഹണം ഈ രാശിക്കാർക്ക് അനുകൂലമാകില്ല. അപകടങ്ങൾക്ക് സാധ്യതയുള്ളതിനാൽ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കണം. ശനിദേവന്റെ സ്വാധീനം ഉണ്ടാകും. നിങ്ങൾ എപ്പോഴും എന്തിനെയൊക്കെയോ ഭയപ്പെടുന്നു. വിഷാദം നിങ്ങളെ അലട്ടും.  

4 /4

മിഥുനം: ഗ്രഹണ സമയത്ത് നിങ്ങൾ ചെയ്യുന്ന സുപ്രധാന ജോലികൾ തടസപ്പെട്ടേക്കാം. ദാമ്പത്യ ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാകാം. കുടുംബത്തിൽ ഗാർഹിക പ്രശ്നങ്ങൾ വർധിക്കും. ചെലവ് വർധിക്കും. നിങ്ങളുടെ ബിസിനസ് കരാറുകളിലൊന്ന് പെട്ടെന്ന് റദ്ദാക്കപ്പെട്ടേക്കാം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)

You May Like

Sponsored by Taboola