രക്തസമ്മർദ്ദം 120/80 mmHg പരിധിയിലായിരിക്കുമ്പോൾ അത് സാധാരണമായി കണക്കാക്കപ്പെടുന്നു. താഴ്ന്ന രക്തസമ്മർദ്ദം, ഹൈപ്പോടെൻഷൻ എന്ന് അറിയപ്പെടുന്നു, ഇത് ഒരു വ്യക്തിയുടെ രക്തസമ്മർദ്ദം വളരെ കുറയുന്ന ഒരു മെഡിക്കൽ അവസ്ഥയാണ്. രക്തസമ്മർദ്ദം കുറയുന്നത് തലകറക്കം, ബോധക്ഷയം, ഓക്കാനം, അലസത, കാഴ്ച മങ്ങൽ എന്നിവയ്ക്ക് കാരണമാകുന്നു.
ഒരു മനുഷ്യന്റെ രക്തസമ്മർദ്ദം 120/80 mmHg പരിധിയിലായിരിക്കുമ്പോൾ അത് സാധാരണമായി കണക്കാക്കപ്പെടുന്നു. രക്തസമ്മർദ്ദം 90/60 mmHg ന് താഴെയായി പോകുന്നത് കുറഞ്ഞ രക്തസമ്മർദ്ദമാണ്. ഉയർന്ന രക്തസമ്മർദ്ദവും കുറഞ്ഞ രക്തസമ്മർദ്ദവും ഒരു പോലെ ദോഷകരമാണ്.
കഫീൻ രക്തസമ്മർദ്ദം വർധിപ്പിക്കുന്നു. അസ്വസ്ഥത അനുഭവപ്പെടുമ്പോഴോ ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോഴോ തലകറക്കം അനുഭവപ്പെടുമ്പോഴോ ചായയോ കാപ്പിയോ കുടിക്കുന്നത് ഗുണം ചെയ്യും.
രക്തസമ്മർദ്ദം കുറയാനുള്ള ഒരു കാരണം നിർജ്ജലീകരണമാണ്. കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർ ഭക്ഷണത്തിൽ തേങ്ങാവെള്ളം, നാരാങ്ങാ വെള്ളം എന്നിവ ഉൾപ്പെടുത്തുക.
കുറഞ്ഞ രക്തസമ്മർദ്ദമുള്ള ആളുകൾക്ക് രക്തസമ്മർദ്ദം വർധിപ്പിക്കാൻ സോഡിയം (ഉപ്പ്- മിതമായ അളവിൽ) ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
ഉപ്പും വറുത്ത ജീരകപ്പൊടിയും മോരിൽ ചേർത്ത് കുടിക്കുന്നത് നിർജ്ജലീകരണം തടയുകയും രക്തസമ്മർദ്ദം നിയന്ത്രിച്ച് നിർത്തുകയും ചെയ്യും.
ഒരു കഷ്ണം ഇഞ്ചി ചവയ്ക്കുക, കറുവാപ്പട്ടപ്പൊടി ഇളം ചൂടുവെള്ളത്തിൽ കലക്കി കുടിക്കുക, ഈന്തപ്പഴം പാലിനൊപ്പം കഴിക്കുക, തക്കാളി, ഉണക്കമുന്തിരി, കാരറ്റ് മുതലായവ കഴിക്കുക. ഇതെല്ലാം രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ സഹായിക്കും.