Lucky Plants: വാസ്തു ശാസ്ത്രത്തിൽ (vastu Shastra) വീടിനും ഓഫീസിനും വേണ്ട പല ഐശ്വര്യ വസ്തുക്കളേയും അതുപോലെ അശുഭ വസ്തുക്കളേയും കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇവയിൽ സസ്യങ്ങളും ഉൾപ്പെടുന്നു. വീട്ടിൽ അശുഭകരമായ ചെടികൾ നട്ടുപിടിപ്പിച്ചാൽ സമാധാനപരമായ ജീവിതത്തിൽ അസ്വസ്ഥതകൾ ഉണ്ടാകും. അതായത് വീട്ടിൽ വഴക്കുകൾ ഉണ്ടാകുന്നു, അശാന്തി പടരുന്നു. എന്നാൽ വീട്ടിൽ പോസിറ്റിവിറ്റി കൊണ്ടുവരുന്ന ചില ചെടികളുണ്ട്. മാത്രമല്ല ചില ചെടികൾ വീട്ടിൽ ഉണ്ടാകുന്നത് ലക്ഷ്മി ദേവി വസിക്കുന്നതിന് തുല്യമാണ്. ഈ ചെടികൾ വീടിന് വലിയ സമ്പത്തും സമാധാനവും കൊണ്ടുവരുന്നു.
വീട്ടിൽ മുളച്ചെടി നട്ടുവളർത്തുന്നത് വളരെ ശുഭകരമാണ്. ഇത് വടക്കുകിഴക്ക് അല്ലെങ്കിൽ വടക്ക് ദിശയിൽ നട്ടാൽ വീട്ടിലേക്ക് പണം കൊണ്ടുവരുമെന്നാണ് വിശ്വാസം. ഈ ചെടി ഏത് വീട്ടിലാണോ ഉള്ളത് അവിടെ ഒരിക്കലും സന്തോഷത്തിനും ഐശ്വര്യത്തിനും കുറവുണ്ടാകില്ല.
വീട്ടിൽ മഞ്ഞൾ ചെടിയുള്ളതും വളരെ ഐശ്വര്യപ്രദമാണ്. ഇത് വ്യാഴവുമായി ബന്ധപ്പെട്ടിരിക്കുന്നു, ജ്യോതിഷത്തിൽ വ്യാഴം ഏറ്റവും ശുഭകരമായ ഗ്രഹമായി കണക്കാക്കപ്പെടുന്നു. വ്യക്തിയുടെ ജാതകത്തിൽ വ്യാഴം ശക്തമാണെങ്കിൽ അയാൾക്ക് വളരെയധികം വിജയവും ബഹുമാനവും സന്തോഷകരമായ ജീവിതവും ലഭിക്കും എന്നാണ്. വീട്ടിൽ മഞ്ഞൾ ചെടി നട്ട് ദിവസവും ആരാധിക്കുക ശേഷം നിങ്ങളുടെ ആഗ്രഹം സഫലമാകാൻ അധികനാൾ വേണ്ടി വരില്ല. ഇതുകൂടാതെ ഔഷധഗുണങ്ങളുടെ കാര്യത്തിലും ഈ ചെടി വളരെ പ്രയോജനകരമാണ്.
ക്രാസ്സുലയെ മണി ട്രീ എന്നും വിളിക്കുന്നു. ഈ ചെടിയുള്ള വീട്ടിൽ പണത്തിന്റെ ബുദ്ധിമുട്ടുണ്ടാവില്ല. വീടിന്റെ പ്രധാന കവാടത്തിനുള്ളിൽ ഈ ചെടി നടാൻ മറക്കരുത്.
സാധാരണയായി തുളസിച്ചെടി എല്ലാ വീടുകളിലും ഉണ്ടാകും. ഇത് ലക്ഷ്മി ദേവിയുടെ അംശമായിട്ടാണ് കണക്കാക്കുന്നത്. ഈ ചെടി വീട്ടിൽ പോസിറ്റിവിറ്റിയും സന്തോഷവും സമൃദ്ധിയും നൽകുന്നു. ഞായറാഴ്ചയും ഏകാദശിയും ഒഴികെയുള്ള ദിവസങ്ങളിൽ തുളസി ചെടിയിൽ വെള്ളം ഒഴിക്കുക. ഒപ്പം എല്ലാ ദിവസവും വൈകുന്നേരം വിളക്ക് തെളിയിക്കുക.
ശമി ചെടിയും വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ചെടി നടുന്നത് വീട്ടിൽ ഐശ്വര്യം കൊണ്ടുവരും. ജാതകത്തിൽ ശനിദോഷമുണ്ടെങ്കിൽ ശമി ചെടിയുടെ ചുവട്ടിൽ കടുകെണ്ണ വിളക്ക് കത്തിച്ച് ആരാധിച്ചാൽ ശനി നല്ല ഫലങ്ങൾ നൽകും.