Lucky Zodiac Sign: ജ്യോതിഷത്തിൽ 9 ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനം കണക്കാക്കിയാണ് പ്രവചനങ്ങൾ നടത്തുന്നത്. ഇവരുടെ സ്ഥാനത്തുണ്ടാകുന്ന ചെറിയ മാറ്റം പോലും 12 രാശികളേയും ബാധിക്കുന്നു.
ഈ ഏപ്രിൽ മാസത്തിന്‍റെ പ്രത്യേകത എന്താണ് എന്ന് വച്ചാല്‍ ഈ മാസത്തില്‍ 9 ഗ്രഹങ്ങളും രാശി മാറാൻ പോകുന്നു എന്നതാണ്. ഗ്രഹങ്ങളുടെ സ്ഥാനത്ത് ഉണ്ടാകുന്ന ഇത്രയും വലിയ മാറ്റങ്ങള്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കും. ജ്യോതിഷം ഈ ഏപ്രിൽ മാസത്തിൽ ഇത്രയും വലിയ തോതിൽ സംഭവിക്കുന്ന മാറ്റങ്ങൾ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്.
ധനരാജ യോഗമാണ് ഈ ഏപ്രില്‍ മാസത്തിന്‍റെ പ്രത്യേകത 2022 ഏപ്രിലിൽ ചന്ദ്രന്‍റെ രാശി മാറുന്നതോടെ ഗ്രഹമാറ്റം ആരംഭിച്ചു. ഇപ്പോൾ ഏപ്രിൽ 7 ന് ചൊവ്വ, ഏപ്രിൽ 8 ന് ബുധൻ, ഏപ്രിൽ 12 ന് രാഹു-കേതു, ഏപ്രിൽ 13 ന് വ്യാഴം, ഏപ്രിൽ 14 ന് സൂര്യൻ എന്നിവ രാശി മാറും. ഇതിനുശേഷം ഏപ്രിൽ 27-ന് ശുക്രനും ഏപ്രിൽ 29-ന് ശനിയും മാറും. ഈ അവസ്ഥകൾ 4 രാശിക്കാരുടെ ജാതകത്തിൽ വളരെ മാറ്റങ്ങള്‍ കൊണ്ടുവരും. ഹംസ യോഗം, ധനരാജ യോഗം, രാജയോഗം തുടങ്ങിയ വളരെ ശുഭകരമായ യോഗങ്ങൾ സൃഷ്ടിക്കും. ഇക്കാരണത്താൽ, ഈ രാശികളിലുള്ള ആളുകൾക്ക് ധാരാളം സമ്പത്ത് ലഭിക്കും.
മേടം (Aries) ഈ 9 ഗ്രഹങ്ങളുടെയും രാശി മാറ്റം മേടം രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. അതിലെ ആളുകളുടെ ജാതകത്തിൽ, ഹംസയോഗം വളരെ ശുഭകരമായി കണക്കാക്കും. ഇവര്‍ക്ക് ജോലിയിലും ബിസിനസിലും മികച്ച വിജയം നേടുവാന്‍ സാധിക്കും. ഇവര്‍ക്ക് പുതിയ ജോലി ലഭിക്കാം. കൂടാതെ, വ്യവസായികൾക്ക് പുതിയ സംരംഭം ആരംഭിക്കാനും സാധിക്കും. ഈ മാസം മുഴുവൻ ഈ രാശിക്കാർക്ക് വളരെ അനുകൂലമാണ്.
ഇടവം (Taurus) ഇടവം രാശിക്കാരുടെ ജാതകത്തിൽ, ഗ്രഹങ്ങളുടെ രാശിചക്രത്തിലെ മാറ്റങ്ങൾ വളരെ ശുഭകരമായ യോഗമാണ് സൃഷ്ടിക്കുന്നത്. ഈ മാസം ഈ രാശിക്കാര്‍ക്ക് ശക്തമായ സാമ്പത്തിക നേട്ടങ്ങൾ നൽകും. പ്രത്യേകിച്ച് ബിസിനസുകാർക്ക് വളരെയധികം പ്രയോജനം ലഭിക്കും. വിദേശത്തുനിന്നും പണം ലഭിക്കാനുള്ള സാധ്യതയും ഉണ്ട്. ഈ മാസം ഭാഗ്യം ഇവര്‍ക്കൊപ്പമാണ്. ഭാഗ്യത്തിന്‍റെ സഹായത്തോടെ ഈ രാശിക്കാര്‍ക്ക് എല്ലാ കാര്യങ്ങളിലും വിജയം ലഭിക്കും.
മിഥുനം (Gemini) മിഥുന രാശിയുടെ ജാതകത്തിലും രാജയോഗമാണ്. ഈ രാശിക്കാര്‍ക്ക് വലിയ പുരോഗതി ഉറപ്പാണ്. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ലഭിക്കും ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം, ശമ്പള വര്‍ദ്ധന തുടങ്ങിയവ ലഭിക്കും. വ്യവസായികൾക്ക് വലിയ ലാഭം ഉണ്ടാകും. നിക്ഷേപത്തിന് പറ്റിയ സമയമാണ് ഈ രാശിക്കാര്‍ക്ക് ഇത്.
ധനു (Sagittarius) ധനു രാശിക്കാരുടെ ജാതകത്തിലും രാജയോഗം രൂപപ്പെടുന്നുണ്ട്. പുതിയ വീട്-കാർ വാങ്ങുന്നതിനൊപ്പം ഈ യോഗം അവരെ സാമ്പത്തികമായി ഏറെ ഉയര്‍ത്തും, ഈ രാശിക്കാർക്ക്, ഏപ്രിൽ 29 ന് ശേഷമുള്ള സമയവും ഏറെ മികച്ചതായിരിക്കും, കാരണം അവർക്ക് ശനിയുടെ ദോഷത്തില്‍ നിന്ന് മോചനം ലഭിക്കും.