Malavika Sreenath: പൊളി ലുക്കിൽ നടി മാളവിക ശ്രീനാഥ്, ചിത്രങ്ങൾ കാണാം

ഒ.ടി.ടി പ്ലാറ്റഫോമിലൂടെ ഇറങ്ങി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമായ ചിത്രമായിരുന്നു ജോജു ജോർജ്, ശ്രുതി രാമചന്ദ്രൻ, അർജുൻ അശോകൻ, നിഖില വിമൽ എന്നിവർ പ്രധാന റോളുകളിൽ അഭിനയിച്ച മധുരം എന്ന സിനിമ. പേര് പോലെ തന്നെ വളരെ മധുരമായ ഒരു ചിത്രമായിരുന്നു മധുരം.

1 /6

ഒരു ഫീൽ ഗുഡ് മൂവി എന്ന ലേബലിൽ ഇറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് സോണി ലീവിൽ ഇറങ്ങിയപ്പോൾ ലഭിച്ചത്.  സിനിമയിലെ പാട്ടുകളും മനോഹരമായിരുന്നു. ഇവരെ കൂടാതെ വേറെയും ഒരുപിടി താരങ്ങൾ ആ സിനിമയിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു.

2 /6

ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജഗദീഷ്, ലാൽ, ഫഹിം സഫർ, നവാസ് വള്ളിക്കുന്ന്, മാളവിക ശ്രീനാഥ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. സിനിമയിൽ വളരെ ക്യൂട്ട് ആയിട്ടുള്ള കുറച്ച് നിമിഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ഒരു കഥാപാത്രം ഉണ്ടായിരുന്നു.  

3 /6

നീതു എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്. പുതുമുഖമായ മാളവിക ശ്രീനാഥ് ആയിരുന്നു ആ കഥാപാത്രമായി പ്രേക്ഷകർക്ക് മുന്നിൽ അവതരിച്ചത്. 

4 /6

ഒരു പുതുമുഖമാണെന്ന് തോന്നിപ്പിക്കാത്ത രീതിയിലുള്ള പ്രകടനമായിരുന്നു മാളവികയിൽ നിന്ന് പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. മാളവികയെ ഇനി പ്രേക്ഷകർ കാണുക നിവിൻ പൊളിയുടെ നായികയായിട്ടാണ്.

5 /6

നിവിൻ പൊളി-റോഷൻ ആൻഡ്രൂസ് എന്നിവർ ഒന്നിക്കുന്ന ചിത്രത്തിൽ മാളവികയാണ് നായിക. മധുരം സിനിമയിൽ പ്രേക്ഷകർ കണ്ട നീതുവല്ല, യഥാർത്ഥ ജീവിതത്തിലെ മാളവിക. മാളവികയുടെ പുതിയ സ്റ്റൈലിഷ് ലുക്ക് ഫോട്ടോസാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. 

6 /6

മുസമ്മിൽ മൂസയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. മഞ്ജു വാര്യരും മോഹൻലാലും ഒരുമിച്ച് ഈ അടുത്തിടെ ചെയ്ത മൈ ജിയുടെ പരസ്യത്തിൽ മാളവികയും ഉണ്ടായിരുന്നു.

You May Like

Sponsored by Taboola