Malaika Arora-Arjun Kapoor Love Story: സുഖങ്ങളും ദുഃഖങ്ങളും ട്രോളുകളും ഒക്കെ പങ്കുവെച്ചുകൊണ്ട് ഇരുവരും ഇപ്പോഴും മുന്നോട്ട്...

Malaika Arora-Arjun Kapoor Love Story: ബോളിവുഡ് താരങ്ങളായ  അർജുൻ കപൂറും മലൈക അറോറയും കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രണയത്തിലാണ് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. അതുകൊണ്ടുതന്നെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പലപ്പോഴും ഇന്റർനെറ്റിൽ വൈറലാകാറുമുണ്ട്. അർജുൻ കപൂറിന്റെയും മലൈകയുടെയും ജോഡി ബോളിവുഡിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ജോഡികളിൽ ഒന്നാണ്.

1 /8

സോഷ്യൽ മീഡിയയിൽ അർജുൻ കപൂറിന്റെയും മലൈക അറോറയുടെയും ചിത്രങ്ങൾ ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നതാണ്. അടുത്തിടെ താരത്തിന്റെ ജന്മദിനം ആഘോഷിക്കാൻ അർജുനും മലൈകയും ഫ്രാൻസിലേക്ക് പോയിരുന്നു.

2 /8

ഇരുവരും അവിടെ നല്ലരീതിയിൽ പരസ്പരം സമയം ചെലവഴിക്കുകയും മനോഹരമായ നിരവധി ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കിടുകയും ചെയ്തിരുന്നു. ലോകത്തിന് മുന്നിൽ  മലൈകയും അർജുനും പരസ്പരം കൈപിടിച്ചുകൊണ്ട് നിൽക്കുന്നത് നിങ്ങൾ കാണുന്നുണ്ടെങ്കിലും ഇരുവരും തമ്മിലുള്ള പ്രണയ ബന്ധത്തിന്റെ തുടക്കം അത്ര എളുപ്പമുള്ളതായിരുന്നില്ല.

3 /8

1998 ൽ മലൈക അറോറ അർബാസ് ഖാനെ വിവാഹം കഴിച്ചിരുന്നു.  ഈ ബന്ധത്തിൽ ഇരുവർക്കും ഒരു മകനുമുണ്ട്. ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇതിനെല്ലാത്തിനും പുറമെ മലൈകയ്ക്ക് അർജുനേക്കാൾ പ്രായമുണ്ട്. ഇതൊന്നും അവരെ സംബന്ധിച്ചും ഒരു പ്രശ്‌നമേയല്ല.  

4 /8

അർജുൻ കപൂറിന് നേരത്തെ സൽമാൻ ഖാന്റെ സഹോദരി അർപ്പിത ഖാനുമായിട്ടായിരുന്നു പ്രണയം.  അതുകൊണ്ടുതന്നെ പലപ്പോഴും ഖാൻ കുടുംബത്തിൽ അർജുൻ വന്നുപോകാറുണ്ടായിരുന്നു. എന്നാൽ ഇടയ്ക്ക് വച്ച് അർപ്പിതയും അർജുനും തമ്മിൽ വേർപിരിഞ്ഞു.

5 /8

അർപിത ഖാനുമായുള്ള ബന്ധം പിരിഞ്ഞുവെങ്കിലും അർജുൻ കപൂർ ഖാൻ കുടുംബവുമായുള്ള ബന്ധം തുടർന്നു. ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന സമയത്ത് സൽമാൻ അർജുനെ നല്ല രീതിയിൽ സഹായിക്കുകയും ചെയ്തിരുന്നു. ഇക്കാരണത്താൽ അർജുൻ സൽമാൻ ഖാന്റെ വീട്ടിൽ പോകുന്നത് തുടർന്നിരുന്നു.  അവിടെവച്ചാണ് മലൈകയും അർജുനും കണ്ടുമുട്ടിയിരുന്നത്

6 /8

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം തുടക്കത്തിൽ അർജുൻ മലൈകയുടെ ഗാംഗുമായി കൂടുകയും അവരുമൊന്നിച്ചു  പുറത്തുപോകാറുമൊക്കെയുണ്ടായിരുന്നു. കരീന കപൂറും അമൃത അറോറയും ഉൾപ്പെട്ടതായിരുന്നു മലൈകയുടെ പെൺ സംഘം.  ഇത് മാത്രമല്ല മലൈകയ്ക്കും ഈ സംഘത്തിനുമൊപ്പം അവധിക്കാലം ആഘോഷിക്കാനും അർജുൻ പോകാൻ തുടങ്ങി.  ഇങ്ങനെയാണ് ഇരുവരും തമ്മിലുള്ള അടുപ്പം കൂടിയത്. 

7 /8

ആ സമയത്ത് മലൈകയും ഭർത്താവ് അർബാസ് ഖാനുമായുള്ള ബന്ധം നല്ലതായിരുന്നില്ല. ഇതേ തുടർന്നാണ് മലൈക അവരുടെ വീട് വിട്ട് മകനൊപ്പം പ്രത്യേക ഫ്ലാറ്റിൽ താമസം തുടങ്ങിയത്. അർജുൻ പലപ്പോഴും രാത്രി വൈകി മലൈകയുടെ ഫ്ലാറ്റിൽ അവരെ സന്ദർശിക്കാറുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.  ഒടുവിൽ ഇരുവരുടെയും ബന്ധത്തെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ വന്നതോടെ നിരവധി ട്രോളുകളും പുറത്തിറങ്ങിയിരുന്നു.

8 /8

അർജുൻ കപൂറിനേക്കാൾ 11 വയസ്സ് കൂടുതലാണ് മലൈക അറോറയ്ക്ക്. അതിനെപ്പറ്റിയും നിരവധി ട്രോളുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ പ്രശ്‌നങ്ങളെയെല്ലാം അഭിമുഖീകരിച്ചുകൊണ്ട് ഇന്നും ഇരുവരും ഒന്നിച്ചാണ്.

You May Like

Sponsored by Taboola