16 വയസുകാരനായ അര്‍ഹാന്‍ ഖാന്‍റെ അമ്മയാണ് 45കാരിയും ബോളിവുഡ് താരവുമായ മലൈക അറോറ. എന്നാല്‍, ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ താരത്തിന് യാതൊരു വിട്ടുവീഴ്ച്ചയുമില്ല.
ജീവിതത്തിലെ ഓരോ മുഹൂര്‍ത്തവും സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുള്ള മലൈകയുടെ എറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വിവാദമാകുന്നത്.
Miss Diva 2020ന്‍റെ ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ താരം ധരിച്ച വസ്ത്രമാണ് വിവാദങ്ങള്‍ക്ക് കാരണമാകുന്നത്.
പരിപാടിയുടെ അവതാരികയായിരുന്ന മലൈക മഞ്ഞ നിറത്തിലുളള നീണ്ട ഗൗണിൽ അതീവ ഗ്ലാമറസായാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഈ വസ്ത്രധാരണം അതിര് കടന്നതാണെന്നും താരം നടത്തിയത് നഗ്നതാ പ്രദര്‍ശനമാണെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.
ചടങ്ങിലേയ്ക്ക് നടി എത്തുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തായതാണ് വിമർനങ്ങൾക്കു കാരണം.
പ്രശസ്ത ഡിസൈനർ ജോർജ്ജസ് ചക്ര തയാറാക്കിയ ഗൗണാണ് താരം ചടങ്ങിന് അണിഞ്ഞത്.