Malavya Rajayoga: 10 വർഷങ്ങൾക്ക് ശേഷം ശുക്ര സംക്രമണത്താൽ മാളവ്യയോഗം; ഈ രാശിക്കാരുടെ തലവര തെളിയും!

Rajayoga: ജ്യോതിഷത്തില്‍ പഞ്ചമഹാപുരുഷ രാജയോഗങ്ങളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. അതിലൊരു ശുഭകരമായ രാജയോഗമാണ് ഈ സമയം രൂപപ്പെടാൻ പോകുന്നത്.  

Shukra Gochar: നവംബര്‍ 30 ന് ശുക്രന്‍ സ്വന്തം രാശിയായ തുലാം രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്.  അതിലൂടെ മാളവ്യ രാജ്യയോഗം രൂപപ്പെട്ടു. ഈ രാജയോഗത്തിന്റെ ഫലം എല്ലാ രാശികളിലും കാണപ്പെടും.

1 /6

ജ്യോതിഷത്തില്‍ പഞ്ചമഹാപുരുഷ രാജയോഗങ്ങളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. അതിലൊരു ശുഭകരമായ രാജയോഗമാണ് ഈ സമയം രൂപപ്പെടാൻ പോകുന്നത്.  

2 /6

നവംബര്‍ 30 ന് ശുക്രന്‍ സ്വന്തം രാശിയായ തുലാം രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്.  അതിലൂടെ മാളവ്യ രാജ്യയോഗം രൂപപ്പെട്ടു. ഈ രാജയോഗത്തിന്റെ ഫലം എല്ലാ രാശികളിലും കാണാപ്പെടും.

3 /6

എങ്കിലും ഈ സമയത്ത് 3 രാശിക്കാരുടെ ഭാഗ്യം തെളിയും. ഇവരുടെ ജീവിതത്തില്‍ സമ്പത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാകും. ജീവിതത്തില്‍ സന്തോഷം അലയടിക്കും. ഈ മാളവ്യയോഗം ഡിസംബറില്‍ മാത്രമല്ല പുതുവർഷത്തിലെ പല രാശിക്കാര്‍ക്കും ഗുണം ചെയ്യും. മാളവ്യയോഗത്താല്‍ തലവര തെളിയാന്‍ പോകുന്ന 3 രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

4 /6

ഇടവം (Taurus): മാളവ്യ രാജയോഗം ഈ രാശിക്കാർക്ക് നിരവധി നേട്ടങ്ങൾ തരും. നിങ്ങളുടെ രാശിയുടെ അധിപന്‍ ശുക്രനാണ്. കൂടാതെ ശുക്രന്‍ നിങ്ങളുടെ ജാതകത്തിന്റെ ഏഴാം ഭവനം സന്ദര്‍ശിക്കാന്‍ പോകുന്നു. അതിനാല്‍ ഈ സമയത്ത് നിങ്ങൾക്ക് നിങ്ങളുടെ ശത്രുക്കളുടെ മേല്‍ വിജയമുണ്ടാകും.  കോടതി കേസ് നടക്കുന്നുണ്ടെങ്കില്‍ വിജയം നേടാനാകും. വ്യക്തിത്വം മെച്ചപ്പെടും, ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും, പങ്കാളിയുടെ പൂർണ്ണ പിന്തുണ ലഭിക്കും. വരുംകാലങ്ങളില്‍ പുരോഗതിക്കുള്ള നിരവധി അവസരങ്ങള്‍ ലഭിക്കും. നിങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ജോലി നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയും. കര്‍മ്മരംഗത്ത് ഉയര്‍ച്ച ലഭിക്കും. ജോലിക്കായി അലയുന്നവര്‍ക്ക് ആഗ്രഹിച്ച ജോലി ലഭിക്കും.

5 /6

കന്നി (Virgo): മാളവ്യ രാജയോഗത്തിന്റെ രൂപീകരണം കന്നി രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. കാരണം ശുക്രന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് സമ്പത്തിന്റെ ഭവനം സന്ദര്‍ശിക്കാന്‍ പോകുകയാണ്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായ ധനലാഭം ഉണ്ടാകും. നിങ്ങളുടെ കുടുംബാംഗങ്ങളും നിങ്ങള്‍ക്ക് പിന്തുണ നല്‍കും. എല്ലാവരുമായുള്ള ബന്ധം നല്ലതായിരിക്കും. ജോലിയിലും ബിസിനസ്സിലും നിങ്ങള്‍ എന്ത് പരീക്ഷണം നടത്തിയാലും ഭാഗ്യം ഒപ്പമുണ്ടാകും.  ഈ സമയത്ത് നിങ്ങളുടെ സംസാരത്തിന്റെ സ്വാധീനം വര്‍ദ്ധിക്കും. അതുമൂലം ആളുകള്‍ക്ക് നിങ്ങളില്‍ മതിപ്പുളവാകും. മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ സാധിക്കും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരിച്ചുകിട്ടും. നിങ്ങളുടെ രാശിയുടെ ഒമ്പതാം ഭാവത്തിന്റെ അധിപന്‍ ശുക്രനാണ്. അതിനാല്‍, ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിച്ചേക്കാം. ഈ കാലയളവില്‍ നിങ്ങള്‍ക്ക് രാജ്യത്തിനകത്തും വിദേശത്തും യാത്ര ചെയ്യാനാകും. 

6 /6

മിഥുനം (Gemini): മാളവ്യ രാജയോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായേക്കാം. കാരണം ശുക്രന്‍ നിങ്ങളുടെ സംക്രമ ജാതകത്തിന്റെ അഞ്ചാം ഭാവം സന്ദര്‍ശിക്കാന്‍ പോകുന്നു. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. അവര്‍ക്ക് ജോലി ലഭിക്കുകയോ വിവാഹം നടക്കുകയോ ചെയ്യാം. നിങ്ങള്‍ പ്രണയബന്ധത്തിലാണെങ്കില്‍ അതില്‍ നിങ്ങള്‍ക്ക് വിജയം നേടാനാകും. 

You May Like

Sponsored by Taboola