ആര്‍ത്തവവിരാമം സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്‍മാര്‍ക്കുമുണ്ട് എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എങ്കില്‍ സംഗതി ശരിയാണ്. ഇന്ന് ലോകമെമ്പാടും നിരവധി പുരുഷന്‍മാര്‍ നേരിടുന്ന ഒരു രോഗാവസ്ഥയാണിത്.
Male Menopause symptoms: പുരുഷന്‍മാരിലെ ലൈംഗിക ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ പെട്ടെന്ന് കുറയുന്നതിനെയാണ് പുരുഷന്‍മാരിലെ ആര്‍ത്തവവിരാമം അഥവാ 'മെയില്‍ മെനോപോസ്' എന്ന് പറയുന്നത്. ഇതിനെ ആന്‍ഡ്രോപോസ് എന്നും വിളിക്കാറുണ്ട്.
40 വയസ് മുതല്‍ 70 വയസ് വരെയുള്ള പുരുഷന്‍മാരിലാണ് സാധാരണയായി ഈ 'ആര്‍ത്തവവിരാമം' കണ്ടുവരുന്നത്. സ്ത്രീകളിലേതിന് സമാനമായ രീതിയിലല്ല പുരുഷന്‍മാരില്‍ ആര്‍ത്തവവിരാമം സംഭവിക്കുന്നത്.
പ്രായം കൂടുംതോറും ബീജം ഉത്പാദിപ്പിക്കാനുള്ള കഴിവും ടെസ്റ്റോസ്റ്റിറോണിന്റെ അളവും കുറയുന്നതാണ് ഇതിന് കാരണം.
ശരീരഭാരം വര്‍ധിക്കുന്നതും ലൈംഗിക ഉത്തേജനം കുറയുന്നതും മെയില്‍ മെനോപോസിന്റെ പ്രധാന ലക്ഷണങ്ങളാണ്. ക്ഷീണവും ശ്രദ്ധക്കുറവും അനുഭവപ്പെട്ടാല്‍ മെനോപോസിനുള്ള സാധ്യത തള്ളിക്കളയരുത്.
മാനസിക സമ്മര്‍ദ്ദം ശരീരത്തിന് ബലഹീനത അനുഭവപ്പെടുക തുടങ്ങിയവും മെനോപോസിന്റെ ലക്ഷണങ്ങളാണ്. വിഷാദവും മറ്റൊരു ലക്ഷണമാണ്.
പേശികളില്‍ വേദന അനുഭവപ്പെടുക, അമിതമായി വിയര്‍ക്കുക എന്നിവ കണ്ടാല്‍ മെനോപോസിനുള്ള സാധ്യതയുണ്ടെന്ന് മനസിലാക്കുക. കൈകളിലും പാദങ്ങളിലും തണുപ്പ് അനുഭപ്പെടുക, ചൊറിച്ചില്‍ ഉണ്ടാകുക എന്നിവയും മറ്റ് പ്രധാന ലക്ഷണങ്ങളാണ്.
ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നുണ്ടോ എന്ന് പരിശോധിച്ച് രോഗനിര്‍ണയം നടത്താവുന്നതാണ്. ഇതിനായി ആരോഗ്യവിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക. ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടര്‍ന്നും പതിവായി വ്യായാമം ചെയ്തും മെനോപോസിനെ തടയാവുന്നതാണ്. പങ്കാളിയുമായുള്ള അടുപ്പവും ഇതിന് വലിയ രീതിയില്‍ സഹായകരമാകും. (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)