Mars Transit 2024: ചൊവ്വ മീനരാശിയിൽ; അം​ഗാരക യോ​ഗം എത്തി, 8 രാശിക്കാർക്ക് നേട്ടം!

ജ്യോതിഷത്തിൽ എല്ലാ ഗ്രഹങ്ങളുടെയും സംക്രമം വളരെ പ്രധാനമാണ്. ഗ്രഹങ്ങളുടെ അധിപൻ എന്നറിയപ്പെടുന്ന ചൊവ്വ ഏപ്രിൽ 23 ചൊവ്വാഴ്ച കുംഭം രാശിയിൽ നിന്ന് മീനം രാശിയിലേക്ക് നീങ്ങിയിരിക്കുകയാണ്. 

 

മീനരാശിയിൽ ചൊവ്വയും രാഹുവും കൂടിച്ചേർന്നതോടെ അംഗാരക യോഗം സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. ഇത് 8 രാശിക്കാർക്ക് ഗുണകരമാകുമ്പോൾ ചില രാശിക്കാർക്ക് അത്ര നല്ല ഫലമല്ല നൽകുന്നത്. അംഗാരക യോഗത്തിൽ ഇവർ പലവിധ പ്രശ്നങ്ങളും പ്രതികൂല സാഹചര്യങ്ങളും അഭിമുഖീകരിക്കേണ്ടി വരും. 

1 /13

മീനത്തിൽ നിൽക്കുന്ന രാഹുവുമായി ചൊവ്വ കൂടിച്ചേരുന്നത് മൂലം ഏപ്രിൽ 23 മുതൽ ജൂൺ 1 വരെ അംഗാരക യോഗം നീണ്ടുനിൽക്കും. ഈ സാഹചര്യത്തിൽ, മേടം മുതൽ മീനം വരെയുള്ള രാശികളിൽ ചൊവ്വയുടെ സംക്രമണം എന്തെല്ലാം കൊണ്ടുവരുമെന്ന് നോക്കാം.   

2 /13

മേടം: മേടം രാശിക്കാർക്ക് തൊഴിൽ മേഖലയിൽ ഉയർച്ച ലഭിക്കും. അർപ്പണബോധത്തോടെയും കഠിനാധ്വാനത്തോടെയും പ്രവർത്തിച്ചാൽ സ്ഥാനക്കയറ്റം ഉൾപ്പെടെ ലഭിക്കാനുള്ള സാധ്യതയുണ്ട്. ലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള പ്രയത്നങ്ങൾക്കിടെ സ്വന്തം ആരോ​ഗ്യ കാര്യങ്ങളിൽ കൂടി ശ്രദ്ധ വേണം. ആരോ​ഗ്യം അൽപ്പം മോശമായേക്കാനുള്ള സാധ്യത കാണുന്നുണ്ട്.   

3 /13

ഇടവം: ചൊവ്വയുടെ സംക്രമണം ഇടവം രാശിക്കാർക്ക് അത്ര അനുകൂലമായിരിക്കില്ല. കുടുംബാന്തരീക്ഷം മോശമാകാനുള്ള സാധ്യതയുണ്ട്. ചില കാര്യങ്ങളിൽ വീട്ടുകാർക്ക് ഇടവം രാശിക്കാരുടെ നിലപാടുകളോട് യോജിപ്പുണ്ടാകില്ല. ഇതിന് പുറമെ, ഈ രാശിക്കാർക്ക് പങ്കാളിയുമായുള്ള ബന്ധം അൽപ്പം വഷളായേക്കാം. അതിനാൽ എന്ത് സംഭവിച്ചാലും ക്ഷമയോടെയിരിക്കണം.  

4 /13

മിഥുനം: ആശയ വിനിമയം നടത്താനുള്ള കഴിവ് വർധിക്കുന്ന സമയമാണ് വന്നിരിക്കുന്നത്. ഇതുവഴി പല കാര്യങ്ങളും എളുപ്പത്തിൽ നേടിയെടുക്കാനാകും. സഹോദരങ്ങളുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ ശ്രമിക്കും. ബിസിനസ്സിൽ വിജയം കൈവരിക്കും. ബിസിനസുമായി ബന്ധപ്പെട്ട് ചില പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതിൽ വിജയിക്കും.  

5 /13

കർക്കടകം: അം​ഗാരക യോ​ഗം കർക്കടകം രാശിക്കാ‍ർക്ക് സാമ്പത്തിക നേട്ടം സമ്മാനിക്കും. വരുമാനം വർദ്ധിക്കും. ബിസിനസ്സിൽ പുതിയ പദ്ധതികൾക്ക് തുടക്കം കുറിച്ചാൽ വിജയം ഉറപ്പാണ്. നിക്ഷേപകർക്കും അനുകൂലമായ സമയമാണ് വന്നെത്തിയിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവർക്ക് അനുകൂലമായ സമയമാണിത്. ഈ രാശിക്കാർക്ക് അച്ഛനുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടും.  

6 /13

ചിങ്ങം: ചൊവ്വയുടെ സംക്രമം കാരണം വെല്ലുവിളികൾ നേരിടാൻ പോകുന്നവരാണ് ചിങ്ങം രാശിക്കാർ. എന്ത് പ്രതിസന്ധി ഘട്ടമുണ്ടായാലും ഭയപ്പെടാതെ നേരിടാനുള്ള ധൈര്യം ആവശ്യമായ സമയമാണിത്. കുറേ നാളായി മനസ്സിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അത് മടി കൂടാതെ പ്രകടിപ്പിക്കണം. പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യാൻ ആവശ്യമായ മനക്കരുത്ത് ഈ രാശിക്കാർക്കുണ്ട്. ഈ സമയത്ത് പുതിയ സംരംഭങ്ങൾ ആരംഭിക്കാനോ നിക്ഷേപത്തിനോ മുതിരരുത്.   

7 /13

കന്നി: കന്നി രാശിക്കാർക്ക് ചൊവ്വയുടെ സംക്രമണം ശുഭകരമായ ഫലങ്ങൾ നൽകുന്നില്ല. തികഞ്ഞ ആത്മവിശ്വാസത്തോടെ ഒരു തീരുമാനവും എടുക്കാൻ ഈ രാശിക്കാർക്കാവില്ല. സ്വന്തം കഴിവിൽ ഇവർക്ക് സംശയങ്ങൾ ഉടലെടുക്കും. നിങ്ങൾ വൈകാരികമായി തളർന്നു പോകാനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിലും പ്രശ്നങ്ങൾ ഉണ്ടാകും. മൂന്നാമതൊരു വ്യക്തി ഈ രാശിക്കാരുടെ ജീവിതത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കും.   

8 /13

തുലാം: തുലാം രാശിക്കാർക്കും അത്ര നല്ല ഫലമല്ല ചൊവ്വയുടെ സംക്രമം നൽകുന്നത്. ഇവർക്ക് മനോവീര്യം നഷ്ടപ്പെടുന്നതായി തോന്നിയേക്കാം. എന്നാൽ പുതിയ വെല്ലുവിളികളെ ഇക്കൂട്ടർ കാര്യക്ഷമമായി നേരിടും. മടികൂടാതെ ലക്ഷ്യങ്ങൾ പിന്തുടരാനുള്ള സമയമാണിത്. ലക്ഷ്യങ്ങൾ കൈവരിക്കാൻ കുറച്ച് റിസ്ക് എടുത്താലും അത് ഭാവിയിൽ പ്രയോജനപ്പെടും. ആരോഗ്യപരമായി തുലാം രാശിക്കാർക്ക് സമയം അത്ര നല്ലതല്ല. നടുവേദന, അൾസർ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം.  

9 /13

വൃശ്ചികം: വൃശ്ചികം രാശിക്കാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള എല്ലാ അവസരങ്ങളും ലഭിക്കും. ഈ രാശിക്കാരുടെ ഊർജ്ജവും ആത്മവിശ്വാസവും ഇവരെ പല പുതിയ കാര്യങ്ങളിലേക്കും നയിക്കും. ഈ ചൊവ്വ സംക്രമണത്തോടെ വൃശ്ചികം രാശിക്കാരുടെ ദാമ്പത്യ ജീവിതം വളരെ മികച്ചതായിരിക്കും. ഇത് പങ്കാളിയുമായുള്ള അടുപ്പം മെച്ചപ്പെടുത്തും.  

10 /13

ധനു: അറിവും വിജ്ഞാനവും മെച്ചപ്പെടുത്താൻ അനുയോജ്യമായ സമയമാണ് ധനു രാശിക്കാർക്ക് ലഭിച്ചിരിക്കുന്നത്. പുതിയ സ്ഥലങ്ങൾ അടുത്തറിയാനുള്ള അവസരം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിദ്യാർത്ഥികൾക്കും ഉദ്യോ​ഗാർത്ഥികൾക്കും നല്ല സമയമാണ്. ആത്മീയതയിലേക്ക് ശ്രദ്ധ തിരിയും.  

11 /13

മകരം: വൈകാരികമായി വളരെ സെൻസിറ്റീവായവരാണ് മകരം രാശിക്കാർ. ഇവർ വളരെ ശ്രദ്ധയോടെ വേണം ബന്ധങ്ങൾ കൈകാര്യം ചെയ്യാൻ. നിങ്ങളും പങ്കാളിയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സമയമാണിത്. ജോലി, കരിയർ എന്നിവയെ സംബന്ധിച്ചിടത്തോളം മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. മറ്റേതെങ്കിലും ജോലി അല്ലെങ്കിൽ കരിയർ തിരഞ്ഞെടുക്കാൻ അനുയോജ്യമായ സമയമാണിത്.   

12 /13

കുംഭം: വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ധാരാളം നല്ല വിവാഹാലോചനകൾ വന്ന് ചേരും. ചൊവ്വയുടെ സ്വാധീനത്താൽ വിവാഹത്തിലെ ഏത് കാലതാമസവും അവസാനിക്കും. ഈ സമയത്ത് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ ആരോ​ഗ്യ കാര്യങ്ങളിൽ അതീവ ശ്രദ്ധ ആവശ്യമാണ്.   

13 /13

മീനം: മീനം രാശിക്കാർ ആരോഗ്യത്തിൽ ശ്രദ്ധിക്കണം. നല്ല ശീലങ്ങളും ജീവിതശൈലിയും സ്വീകരിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. ഈ സമയത്ത് വൈകാരികമായി ഒന്നിനോടും പ്രതികരിക്കാതെ ക്ഷമയോടെയിരിക്കുക. ആത്മനിയന്ത്രണം ആവശ്യമാണ്. കോപം നിയന്ത്രിക്കുക. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ശ്രമിക്കുന്നത് സമ്മർദ്ദങ്ങൾ അകറ്റും.     (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola