Mars Transit 2023: മാർച്ച് 13ന് ചൊവ്വ മിഥുന രാശിയിൽ പ്രവേശിച്ചു കഴിഞ്ഞു. ഇനിയുള്ള 67 ദിവസം ചൊവ്വ മിഥുന രാശിയിൽ തന്നെ സഞ്ചരിക്കും. അതായത് 2023 മെയ് 10 വരെ ചൊവ്വ ഇവിടെ തുടരും. ഒരു വ്യക്തിയുടെ ജീവിതത്തിൽ ചൊവ്വയുടെ സ്ഥാനം ശക്തമാണെങ്കിൽ അയാൾക്ക് ജീവിത്തതിൽ ഒരു പ്രശ്നവും നേരിടേണ്ടി വരില്ല. നേരെമറിച്ച്, ചൊവ്വ ബലഹീനനാകുമ്പോൾ, ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരും. മിഥുന രാശിയിലെ ചൊവ്വ സംക്രമണത്തിൽ ഈ 4 രാശിക്കാർ വളരെ ജാഗ്രത പാലിക്കണം.
മിഥുനം: മാർച്ച് 13-ന് ചൊവ്വ മിഥുന രാശിയിൽ പ്രവേശിച്ചു. മെയ് 10 വരെയുള്ള കാലയളവിൽ മിഥുന രാശിക്കാർക്ക് കരിയറിൽ തടസ്സങ്ങൾ നേരിടാം. മനസ്സ് ശാന്തമായിരിക്കില്ല. മെയ് 10 വരെ ജാഗ്രത പാലിക്കുക. ജോലികളിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുക.
കർക്കടകം: കർക്കടകം രാശിക്കാർക്ക് ഈ കാലയളവിൽ ബുദ്ധിമുട്ടുകൾ വർധിക്കും. സാഹചര്യങ്ങൾ അനുകൂലമല്ല. കരിയറുമായി ബന്ധപ്പെട്ട് നിരവധി ഉയർച്ച താഴ്ചകൾ ഉണ്ടാകും. ജോലി മാറ്റങ്ങളും സ്ഥലമാറ്റവുമുണ്ടാകും.
വൃശ്ചികം: വൃശ്ചിക രാശിക്കാർ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. ഈ മോശം സമയം നിങ്ങളുടെ സംസാരത്തെയും ആശയവിനിമയത്തെയും ബാധിക്കുന്നു. ജോലിസ്ഥലത്ത് അതിന്റെ സ്വാധീനം പ്രകടമാണ്. അമിതമായ സംസാരം നിയന്ത്രിക്കണം.
കുംഭം: മിഥുന രാശിയിലെ ചൊവ്വയുടെ സംക്രമണം കുംഭം രാശിക്കാർക്ക് ദോഷം വരുത്താൻ സാധ്യതയുണ്ട്. തൊഴിൽ, കുട്ടികൾ എന്നിവയിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ജോലിയിൽ പെട്ടെന്നുള്ള മാറ്റങ്ങളുണ്ടാകാം. ബിസിനസിൽ റിസ്ക് എടുക്കാതിരിക്കുന്നതാണ് നല്ലത്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)