Mangal -Shukra Gochar 2024: ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല; ചൊവ്വയുടേയും ശുക്രന്റേയും രാശിമാറ്റം അത്ഭുതം സൃഷ്ടിക്കും

ചൊവ്വ -ശുക്ര സംക്രമണം 2024: ജ്യോതിഷവിധി പ്രകാരം, ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിന് ശേഷം ഒരു രാശിയിൽ നിന്ന് വേറൊന്നിലേക്ക് മാറും. ഈ രാശിമാറ്റങ്ങൾ മനുഷ്യരുടെ ജീവിതത്തിൽ നി‍ർണായകമായ മാറ്റങ്ങൾക്ക് വഴിവയ്ക്കും എന്നാണ് ജ്യോതിഷം പറയുന്നത്. അത്തരത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായേക്കാവുന്ന രണ്ട് രാശിമാറ്റങ്ങളാണ് ഈ ഏപ്രിൽ മാസത്തിൽ സംഭവിക്കാൻ പോകുന്നത്. അവ ഏതൊക്കെയൊന്നും ഏതൊക്കെ രാശിക്കാരെ ആണ് ഇത് സ്വാധീനിക്കുക എന്നും പരിശോധിക്കാം...

1 /5

ചൊവ്വയ്ക്കും ശുക്രനും ആണ് ഈ മാസത്തിൽ രാശിമാറ്റം സംഭവിക്കാൻ പോകുന്നത്. ഗ്രഹങ്ങളുടെ അധിപൻ എന്നാണ് ചൊവ്വ വിശേഷിപ്പിക്കപ്പെടുന്നത്. സമ്പത്ത്, സ്വത്ത്, സൗന്ദര്യം, സ്നേഹം എന്നിവയുടെ ആളാണ് ശുക്രൻ. ഏപ്രിൽ 23-ന് ചൊവ്വ മീനരാശിയിലേക്കും ഏപ്രിൽ 25-ന് ശുക്രൻ മേടരാശിയിലേക്കും പ്രവേശിക്കും. മേടം, വൃശ്ചികം എന്നിവയുടെ അധിപനായാണ് ചൊവ്വ കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ രണ്ട് ഗ്രഹങ്ങളുടെയും സംക്രമണം നാല് രാശിക്കാർക്ക് ശുഭകരമാണെന്നാണ് ജ്യോതിഷവിധി

2 /5

മേടം - ചൊവ്വയുടെയും ശുക്രൻ്റെയും സംക്രമണം മേടരാശിക്കാരുടെ ഭാ​ഗ്യം തെളിയിക്കും. ജോലി ചെയ്യുന്നവർക്കും സ്വന്തമായി ബിസിനസ് സ്ഥാപനങ്ങൾ നടത്തുന്നവ‍ർക്കും ഈ സംക്രമണത്തിൽ നിന്ന് ഏറെ ​ഗുണങ്ങൾ ലഭിക്കും. ഈ രാശിക്കാരുടെ വരുമാനത്തിലും വ‍ർദ്ധനയുണ്ടാവും. നിക്ഷേപങ്ങൾ നടത്തി ഭാവി സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് അനുകൂല സമയമാണ്. മേടരാശിക്കാർക്ക് സന്തോഷിക്കാൻ വേറേയും കാര്യങ്ങളുണ്ട്... കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും!

3 /5

ഇടവം - ചൊവ്വയുടെയും ശുക്രൻ്റെയും സംക്രമണം  ഇടവ രാശിക്കാർക്കും ഏറെ അനുകൂലമാണ്.  ജീവിതത്തിൽ സന്തോഷവും പുരോഗതിയും കൈവരിക്കാനാകും. എല്ലാ കാര്യത്തിലും ഏറ്റവും നിർണായകം ഭാ​ഗ്യം എന്ന ഘടകമാണ്. ഈ സംക്രമണത്തിൽ ഇടവരാശിക്കാർക്കൊപ്പം ഭാഗ്യവും ഉണ്ടായിരിക്കും. ഏറെ കാലമായി വിഷമിപ്പിച്ചുകൊണ്ടിരിക്കുന്ന ചില പ്രശ്നങ്ങളും പരിഹരിക്കപ്പെടും. പ്രത്യേകിച്ച് ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ പൂർത്തീകരിക്കപ്പെടും. ഇതിനെല്ലാം അപ്പുറം ഈ രാശിക്കാ‍ർക്ക് സമ്പത്ത് കുമിഞ്ഞുകൂടുകയും ചെയ്യും.

4 /5

കന്നി - കന്നി രാശിക്കാർക്കും ഈ സംക്രമണം അനുകൂലമാണ്. ശത്രുദോഷം തീരും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇക്കാലമത്രയും പ്രതിസന്ധി സൃഷ്ടിച്ചിരുന്ന ശത്രുക്കൾ എല്ലാം ഈ  സംക്രമണത്തോടെ നാമാവശേഷമാകും. ഏറെ കാലമായി അലട്ടിക്കൊണ്ടിരിക്കുന്ന രോ​ഗങ്ങളിൽ നിന്ന് മുക്തിയും ലഭിക്കും. കോടതികളുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങളിൽ ഏ‍ർപ്പെട്ടുകൊണ്ടിരിക്കുന്ന കന്നി രാശിക്കാർക്ക് ഇത് സന്തോൽം പകരുന്ന കാലം ആയിരിക്കും. ഇത്തരം കേസുകളിൽ അനുകൂല വിധിയും ലഭിക്കും.

5 /5

തുലാം - ഈ സംക്രമണം തുലാം രാശിക്കാരുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം. പ്രത്യേകിച്ചും, ചെലവുകളിൽ നട്ടം തിരിയുന്നവരാണെങ്കിൽ! ചെലവുകളിൽ നിന്ന് രക്ഷനേടാം എന്നത് മാത്രമല്ല, വരുമാനത്തിലും വലിയ വർദ്ധനയുണ്ടാകും. പണം സമ്പാദിക്കാൻ ഒരുപാട് മാർ​​ഗ്​ഗങ്ങൾ നിങ്ങളുടെ മുന്നിൽ പ്രത്യക്ഷമാകും. ജോലിയിലും ബിസിനസ്സിലും അഭിവൃദ്ധിയുണ്ടാകും. കുടംബ ജീവിതവും സന്തോഷം നിറഞ്ഞതായിരിക്കും. രോ​ഗശാന്തിയും ഈ സംക്രമണം തുലാം രാശിക്കാർക്ക് പ്രദാനം ചെയ്യുന്നുണ്ട്.

You May Like

Sponsored by Taboola