Meera Nandhan: മീരാ നന്ദൻ 'ലോക്ക്ഡ്'; എൻഗേജ്മെന്റ് ചിത്രങ്ങൾ കാണാം

മലയാളികൾക്ക് സുപരിചിതയായ നടിയാണ് മീര നന്ദൻ. മിനി സ്‌ക്രീനിൽ അവതാരകയായി എത്തിയ മീര, 'മുല്ല' എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്.

 

Meera Nandhan: മീര നന്ദൻ വിവാഹിതയാവുകയാണ്. ശ്രീജുവാണ് വരൻ. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു.

1 /7

ഗായിക കൂടിയായ താരം അഭിനയത്തിൽ നിന്നെല്ലാം വിട്ട് ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയായിരുന്നു. 

2 /7

വിവാഹ നിശ്ചയം കഴിഞ്ഞ വിവരം സോഷ്യൽ മീഡിയയിലൂടെ മീര നന്ദൻ തന്നെയാണ് അറിയിച്ചത്. എൻഗേജ്ഡ്, ലവ് എന്നീ ഹാഷ് ടാഗുകളോടെയാണ് മീര ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

3 /7

മാട്രിമോണിയൽ സൈറ്റിൽ നിന്നാണ് മീരയും ശ്രീജുവും പരിചയപ്പെടുന്നത്. 

4 /7

മാതാപിതാക്കൾ പരസ്പരം സംസാരിച്ചതിന് ശേഷം മീരയെ കാണാനായി ശ്രീജു ലണ്ടനിൽ നിന്ന് ദുബൈയിൽ എത്തുകയായിരുന്നു.

5 /7

കൊച്ചി എളമക്കര സ്വദേശിയാണ് മീര നന്ദൻ. പുതിയ മുഖം, എൽസമ്മ എന്ന ആൺകുട്ടി, അപ്പോത്തിക്കരി തുടങ്ങിയവയാണ് മീരയുടെ ശ്രദ്ധേയ ചിത്രങ്ങൾ. 

6 /7

വസ്ത്രധാരണത്തിന്റെ പേരിൽ സോഷ്യൽ മീഡിയയയുടെ സദാചാര ആക്രമണം വരെ നേരിടേണ്ടി വരാറുള്ള താരം കൂടിയണ് മീര. 

7 /7

ഈ വർഷം പുറത്തിറങ്ങിയ 'എന്നാലും എൻറെ അളിയാ' ആണ് മീര അവസാന ചിത്രം.

You May Like

Sponsored by Taboola