Milk Benefits: ഒരു സമ്പൂര്‍ണ്ണ ആഹാരത്തിന്റെ ശ്രേണിയില്‍ വരുന്ന ഭക്ഷണ പദാര്‍ത്ഥമാണ് പാല്.
വിവിധയിനം പോഷകങ്ങളാൽ സമ്പന്നമാണ് പാല്, അതിനാല്‍ തന്നെ പാല് ഊര്‍ജ്ജത്തിന്റെ കലവറയാണെന്ന് പറയാം. ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും പാലിലൂടെ ദ്രാവകരൂപത്തിൽത്തന്നെ ലഭിക്കുന്നു എന്നത് ഗുണകരമാണ്. പാലിലെ കാൽസ്യത്തിന്റെ സാന്നിധ്യം എല്ലിനും പല്ലിനും ആരോഗ്യം നൽകും.
ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് പാല് വെറുതെ കുടിയ്ക്കുന്നതിലും ഗുണകരമാണ് ഏതെങ്കിലും പദാര്‍ത്ഥങ്ങള്‍ അതില്‍ ചേര്‍ത്ത് കുടിയ്ക്കുന്നത്. ഇത് ശരീരത്തിന് ഇരട്ടി പോഷക ഗുണങ്ങള്‍ നല്‍കും. ഉറങ്ങുന്നതിന് മുമ്പും രാവിലെയും ഭക്ഷണത്തിൽ പാൽ ഉൾപ്പെടുത്തണം. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള ഉത്തമ പരിഹാരമാണ് ഇത്. പലർക്കും പാൽ കുടിക്കാൻ ഇഷ്ടമായിരിക്കില്ല, ആ സാഹചര്യത്തില്‍ പാലില്‍ ചേര്‍ത്ത് കുടിയ്ക്കാന്‍ സാധിക്കുന്ന ചില പദാര്‍ത്ഥങ്ങളെ ക്കുറിച്ച് അറിയാം...
മഞ്ഞൾ പാൽ (Turmeric Milk) ശരീരത്തിന് ബലവും ഊര്‍ജ്ജവും നൽകാൻ പാൽ ഉത്തമമാണ്. ദിവസവും പാല് കുടിയ്ക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. രാത്രി ഉറങ്ങുന്നതിന് മുമ്പും രാവിലെയും പാൽ കുടിയ്ക്കുന്നത് ഗുണകരമാണ്. രാത്രി ഉറങ്ങാന്‍ നേരം പാലില്‍ അല്പം മഞ്ഞള്‍ ചേര്‍ത്ത് കുടിയ്ക്കുന്നത് ജലദോഷവും ബലഹീനതയും അകറ്റാൻ സഹായിക്കുമെന്ന് പ്രശസ്ത പോഷകാഹാര വിദഗ്ധര്‍ പറയുന്നു.
കറുവപ്പട്ട പാൽ (Cinnamon Milk) കറുവപ്പട്ട പാലിൽ കലർത്തി കുടിക്കുന്നത് പല രോഗങ്ങളിൽ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നു. കറുവപ്പട്ട പാല് ശരീരത്തിന് വളരെ ഗുണം ചെയ്യും. കറുവപ്പട്ട ദിവസവും പാലിൽ ചേർത്തു കുടിച്ചാൽ മുഖത്തെ നീർവീക്കം കുറയും. നിങ്ങൾക്ക് രാത്രി ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ, നിങ്ങൾ ഇത് ദിവസവും കുടിയ്ക്കുന്നത് ഗുണകരമാണ്. ഇത് കുടിയ്ക്കുന്നതിലൂടെ നിങ്ങൾക്ക് മതിയായ ഉറക്കം ലഭിക്കും. കൂടാതെ ഇത് സമ്മർദ്ദം ഒഴിവാക്കാന്‍ സഹായിയ്ക്കും.
ഏലക്ക പാൽ (Cardomom Milk) ഏലയ്ക്കയുടെ മണവും ഗുണവും ആളുകള്‍ക്ക് ഏറെ ഇഷ്ടമാണ്. അതിനാല്‍ തന്നെ ഏലയ്ക്ക ചേർത്ത് പാൽ കുടിക്കാൻ ആളുകൾ ഇഷ്ടപ്പെടുന്നു. ഏലയ്ക്ക ചേര്‍ത്ത് പാല് കുടിയ്ക്കുന്നത് പ്രതിരോധ ശേഷി കൂട്ടാന്‍ സഹായകമാണ്. നിങ്ങളുടെ ശരീരത്തിൽ ഇരുമ്പിന്റെ കുറവുണ്ടെങ്കിൽ, ഏലയ്ക്ക ചേര്‍ത്ത് പാല് കുടിയ്ക്കുന്നത് ഉത്തമമാണ്.
പഴങ്ങള്‍ ചേര്‍ത്ത പാൽ (Fruit Milk) പഴങ്ങൾ പാലിൽ കലർത്തി ഫ്രൂട്ട് മിൽക്ക് തയ്യാറാക്കാം. ഇത് കുടിയ്ക്കുന്നതിലൂടെ നിങ്ങൾക്ക് ദിവസവും പാൽ കുടിക്കാൻ തോന്നും. ശരീരത്തിന്റെ ബലഹീനത അകറ്റാനും ഊര്‍ജ്ജം പ്രദാനം ചെയ്യാനും ഇത് സഹായകമാണ്. ഫ്രൂട്ട് മിൽക്ക് ഉണ്ടാക്കാൻ, അതിൽ വാഴപ്പഴം, ആപ്പിൾ, സ്ട്രോബെറി, മാങ്ങ തുടങ്ങി നിരവധി പഴങ്ങൾ ഉപയോഗിക്കാം.
ബദാം പാൽ (Badam Milk) ബദാം പാലും കുടിക്കാം. ഇത് കുടിക്കുന്നതിലൂടെ ശരീരത്തിന് എണ്ണമറ്റ ഗുണങ്ങൾ ലഭിക്കും. ഈ പാൽ കുടിക്കാൻ വളരെ രുചികരമായിരിക്കും. ഇത് നിങ്ങളുടെ തലച്ചോറിനും ഹൃദയത്തിനും കണ്ണുകൾക്കും ചർമ്മത്തിനും മനസിനും വളരെ പ്രയോജനകരമാണ്.