Malaikottai Vaaliban : പ്രതിഭയും പ്രതിഭാസവും ഒന്നിച്ചു; ഇനി ചിത്രീകരണത്തിന്റെ നാളുകൾ; മലൈക്കോട്ടൈ വാലിബൻ പൂജ ചിത്രങ്ങൾ

Malaikottai Vaaliban Movie : മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. 

1 /6

ഏറെ അഭ്യുഹങ്ങൾക്ക് ശേഷമാണ് മലൈക്കോട്ടൈ വാലിബന്റെ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. മോഹൻലാലിന്റെ അടുത്തിടെ ഇറങ്ങിയ സിനിമകൾ ബോക്സ് ഓഫീസിൽ കൂപ്പുകുത്തിയപ്പോൾ ആകെ ലഭിച്ച പ്രതീക്ഷയാണ് മലൈക്കോട്ടൈ വാലിബൻ.

2 /6

ജോൺ ആൻഡ് മേരി ക്രിയേറ്റിവ്, സെഞ്ചുറി ഫിലിംസ് മാക്സ് ലാബ് എന്നീ ബാനറുകളിൽ മുൻ എംഎൽഎ ഷിബു ബേബി ജോൺ ആണ് ചിത്രം നിർമിക്കുന്നത്.  

3 /6

രാജസ്ഥാനിൽ വെച്ചാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം. ചിത്രത്തിൽ ഹാരിഷ് പേരടി പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

4 /6

സംവിധായകൻ ടിനു പാപ്പച്ചനാണ് ചിത്രത്തിൽ ലിജോയുടെ സഹസംവിധായകൻ.

5 /6

മമ്മൂട്ടിയെ വെച്ച് ഒരുക്കിയ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയ്ക്ക് ശേഷം ലിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടെ വാലിബൻ

6 /6

You May Like

Sponsored by Taboola