Monkeypox: യുകെയിൽ മങ്കി പോക്സ്; ലക്ഷണങ്ങളും ചികിത്സയും

2018ലാണ് ആദ്യമായി യുകെയിൽ മങ്കി പോക്സ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബിബിസി റിപ്പോർട്ട് പ്രകാരം അന്ന് തൊട്ട് 'വിരലിലെണ്ണാവുന്ന കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളുവെന്ന് അധികൃതർ വ്യക്തമാക്കുന്നു. 

യുകെയിൽ ഒരാൾക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കുരങ്ങിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസാണിത്. അടുത്തിടെ നൈജീരിയയിലേക്ക് യാത്ര ചെയ്ത ഒരാൾക്കാണ് മങ്കിപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മങ്കി പോക്സ് അത്ര വേ​ഗം പടരാത്ത ഒരു അപൂർവ വൈറൽ അണുബാധയാണെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) വ്യക്തമാക്കി. ചില സന്ദർഭങ്ങളിൽ മാത്രമേ ഇത് ഗുരുതരമായ രോഗത്തിന് കാരണമാകൂ. രോഗബാധിതരായ മിക്ക രോഗികളും ചുരുങ്ങിയ സമയത്തിനുള്ളിൽ സുഖം പ്രാപിക്കുന്നു. 1958-ൽ ആദ്യമായി കണ്ടുപിടിച്ച ഈ രോഗം ഒരു 'സൂനോസിസ്' ആണ്. അതായത് രോഗബാധിതരായ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസാണിത്.

 

1 /3

കുരങ്ങ് പനി അല്ലെങ്കിൽ മങ്കി പോക്‌സിന്റെ ലക്ഷണങ്ങൾ വസൂരിക്ക് സമാനമാണ്. പനി, പേശി വേദന, ലിംഫ് നോഡുകൾ, തലവേദന, വിറയൽ, ക്ഷീണം എന്നിവയിലേക്ക് ഇത് നയിച്ചേക്കാം. വസൂരിയെക്കാൾ തീവ്രത കുറവാണെങ്കിലും മങ്കി പോക്സ് ശരീരത്തിലുടനീളം ചുണങ്ങ് ഉണ്ടാക്കും. ഈ തിണർപ്പുകൾ ചുണങ്ങായി മാറുന്നതിന് മുമ്പ് വിവിധ ഘട്ടങ്ങളിലൂടെ വിവിധ മാറ്റങ്ങൾക്ക് വിധേയമാകുന്നു.

2 /3

രോഗബാധിതരുമായി അടുത്തിടപഴകുന്നവർക്ക് വൈറസ് പിടിപെടാം. ചർമ്മത്തിലെ മുറിവുകൾ, റെസ്പിറേറ്ററി ട്രാക്ട്, കണ്ണുകൾ, മൂക്ക്, വായ എന്നിവയിലൂടെ ഈ വൈറസ് ഒരാളിലേക്ക് പ്രവേശിക്കാം. വൈറസ് വാഹകരാകാൻ സാധ്യതയുള്ള രോഗബാധിതരായ മൃഗങ്ങളുമായി സമ്പർക്കം പുലർത്തുന്നതിലൂടെയോ വൈറസ് മലിനമായ വസ്തുക്കളിലൂടെയോ ഇത് പകരാം. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് മിക്ക കുരങ്ങുപനി കേസുകളും കണ്ടുവരുന്നത്. 

3 /3

കുരങ്ങു പനിക്ക് (മങ്കി പോക്സ്) ചികിത്സയില്ല. എന്നിരുന്നാലും, കുരങ്ങുപനി തടയാൻ വസൂരി വാക്സിനേഷൻ 85 ശതമാനം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

You May Like

Sponsored by Taboola