Namitha Pramod: യൂറോപ്പ്യൻ ഡയറീസ്: അവധി ആഘോഷ ചിത്രങ്ങളുമായി നമിത

വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് നമിത പ്രമോദ്. ടെലിവിഷൻ ബാല താരമായാണ് നമിത അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്

 

Namitha pramod latest photos: വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്താണ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും നമിത ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

1 /5

ലണ്ടനിൽ നിന്നുള്ള നമിതയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സൂപ്പർ ലുക്കിലാണ് താരം ചിത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.

2 /5

നടയുടെ സഹോദരി അകിത ലണ്ടനിലാണ് പഠിക്കുന്നത്. സഹോദരിയെ കാണാൻ നമിത പോയപ്പോൾ എടുത്ത ചിത്രങ്ങളാണ് ഇവയെല്ലാം.

3 /5

രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. റിയ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ നമിത എത്തിയത്. 

4 /5

ആദ്യമായി നായികാ വേഷം ലഭിച്ചത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിലാണ്. നിവിൻ പോളിയായിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. 

5 /5

അഭിനയത്തിനൊപ്പം ബിസിനസ്സിലും നമിത ഇപ്പോൾ സജീവമാണ്. അടുത്തിടെയാണ് താരം കൊച്ചിയിൽ സമ്മർ കഫെ എന്നപേരിൽ ഒരു റെസ്റ്റോറന്റ് ആരംഭിച്ചത്.

You May Like

Sponsored by Taboola