Navratri 2022: ഇവരാണ് ആ ഭാ​ഗ്യ രാശികൾ; ഇന്ന് മുതൽ ഇവരുടെ വിധി മാറിമറിയും

ഇന്ന് (സെപ്റ്റംബർ 26) മുതൽ നവരാത്രി ആഘോഷങ്ങൾ തുടങ്ങിയിരിക്കുകയാണ്. നവരാത്രി സമയത്ത് ഒമ്പത് ദിവസം ദുർഗ്ഗാദേവിയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ആരംഭിക്കുമ്പോൾ തന്നെ ചില രാശിക്കാരുടെ വിധി മാറിമറിയും. ഈ രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ പ്രത്യേക കൃപ ലഭിക്കുന്നു. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താൽ ഇവർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. നവരാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം ആരംഭിക്കുകയാണ്. ഈ രാശിക്കാർ എല്ലാ മേഖലകളിലും വിജയിക്കും. ആ ഭാഗ്യ രാശികളെ കുറിച്ച് നോക്കാം.

 

1 /5

മേടം - ജോലിയിലും ബിസിനസിലും മികച്ച ഫലങ്ങൾ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. സാമ്പത്തികം മെച്ചപ്പെടും. നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. ആത്മീയകാര്യങ്ങളിൽ കൂടുതൽ താൽപര്യമുണ്ടാകും.  

2 /5

മിഥുനം - മിഥുനം രാശിക്കാർക്ക് ഈ കാലയളവിൽ പുതിയ വീടും വാഹനവും വാങ്ങാൻ അവസരമുണ്ടാകും. ഏത് ജോലി ചെയ്താലും വിജയം തീർച്ചയായും ലഭിക്കും. ഈ രാശിക്കാർക്ക് ദുർഗ്ഗാ ദേവിയുടെ കൃപ ലഭിക്കും. മതപരമായ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെടും. കഠിനാധ്വാനത്തിലൂടെ എല്ലാ ആഗ്രഹങ്ങളും നിറവേറും.  

3 /5

കന്നി - ദുർഗ്ഗാദേവിയുടെ പ്രത്യേക കൃപ കന്നി രാശിക്കാർക്കുണ്ടാകും. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കും. കുടുംബത്തിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ പോസിറ്റീവ് മനോഭാവം വ്യക്തിപരവും തൊഴിൽപരവുമായ തലത്തിൽ ഉപയോഗപ്രദമാകും. ജോലിയിൽ വിജയം കൈവരിക്കും.   

4 /5

വൃശ്ചികം - ഗൃഹത്തിൽ മംഗള കർമ്മം നടക്കും. പഴയ നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കും. വകുപ്പുതല അധികാരികളുടെ സഹകരണം ലഭിക്കും. വരുമാനം കൂടാനും സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായുള്ള ബന്ധം ദൃഢമാകും.  

5 /5

മീനം - ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ഈ രാശിക്കാർക്കുണ്ടാകും. സാമ്പത്തിം മെച്ചപ്പെടും. ജോലിയിൽ നേട്ടമുണ്ടാകും. പുതിയ ജോലി തുടങ്ങാൻ അൻുകൂല സമയം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola