Vijayakanth: തന്റെ പേരിലെ 'രാജ്' മാറ്റി 'കാന്ത്' ചേർത്ത വിജയകാന്ത്; കാരണം ഇതാണ്

ഡിഎംഡികെ നേതാവും നടനുമായ വിജയകാന്ത് അന്തരിച്ചു. 71വയസ്സായിരുന്നു. 

ആരാധകരും ഡിഎംഡി പാർട്ടി പ്രവർത്തകരും വിജയകാന്തിനെ 'ക്യാപ്റ്റൻ' എന്നാണ് വിളിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അനാരോഗ്യത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം. 

1 /7

നടനും ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ നേതാവുമായ വിജയകാന്തിന്റെ വിയോഗം തമിഴ്‌നാടിന് തീരാനഷ്ടമാണ്.   

2 /7

1979ലാണ് നടൻ വിജയകാന്ത് തമിഴ് സിനിമയിലേക്ക് ചുവടുവെക്കുന്നത്. ആദ്യകാലങ്ങളിൽ സൗമ്യനായ നായകന്മാരുടെ വേഷങ്ങൾ ചെയ്ത അദ്ദേഹം പിന്നീട് പോലീസ് ഓഫീസർ അല്ലെങ്കിൽ പട്ടാള ഓഫീസർ വേഷങ്ങൾ തുടർന്നു.   

3 /7

തമിഴ് സിനിമയിലെ നിലവിലെ മുൻനിര താരങ്ങളിൽ പലരും അവരുടെ ആദ്യകാല സ്‌ക്രീൻ കരിയറിൽ വളരെയധികം ബുദ്ധിമുട്ടിയവരാണ്. അങ്ങനെ ഏറ്റവും കൂടുതൽ കഷ്ടപ്പെട്ട കലാകാരന്മാരിൽ ഒരാളാണ് വിജയകാന്ത്. ( അദ്ദേഹം തന്റെ പോസ്റ്റർ ഒട്ടിച്ച ഒരു മതിലിനു മുന്നിൽ പുഞ്ചിരിച്ച് പോസ് ചെയ്യുന്നു).   

4 /7

ചെറുപ്പം മുതൽ വിജയകാന്ത് പൊതുസേവനത്തിൽ വ്യാപൃതനായിരുന്നു. തന്റെ മുന്നിൽ സഹായത്തിനായി എത്തുന്നവരെ അദ്ദേഹം നിറഞ്ഞ മനസ്സോടെയാണ് സഹായിച്ചിരുന്നത്.   

5 /7

കൂടെയുള്ളവരോട് നല്ല രീതിയിൽ പെരുമാറുന്ന ആളാണ് വിജയകാന്ത്. രാഷ്ട്രീയമായി പലർക്കും അദ്ദേഹത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും അവരും അദ്ദേഹത്തെ പ്രശംസിക്കുന്നു.          

6 /7

വിജയരാജ് അഴഗർ സാമി എന്നാണ് വിജയകാന്തിന്റെ ജന്മനാമം. സിനിമയിൽ അഭിനയിക്കാൻ എത്തിയ കാലത്ത് രജനികാന്താണ് പരമോന്നത താരം. 

7 /7

അദ്ദേഹത്തിന്റെ പേരിലെ 'കാന്ത്' എന്നതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വിജയകാന്ത് അത് തന്റെ പേരിന്റെ അവസാന പകുതിയിൽ ചേർത്തു. പുകവലിക്കുന്നതിനിടയിൽ ഇരുവരും ചേർന്ന് എടുത്ത ഫോട്ടോയാണിത്. 

You May Like

Sponsored by Taboola