Employment News: NHM Maharashtra Recruitment 2021, നിരവധി ഒഴിവുകള്‍, അറിയാം പ്രായപരിധിയും മറ്റ് നിബന്ധനകളും


ആരോഗ്യ മേഘലയില്‍ ജോലി അന്വേഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്...  NHM മഹാരാഷ്ട്രയില്‍ നിടവധി ഒഴിവുകള്‍...പ്രായപരിധി, പ്രധാനപ്പെട്ട തീയതികൾ, അപേക്ഷിക്കാനുള്ള ലിങ്ക്, മറ്റ് വിശദാംശങ്ങൾ എന്നിവ അറിയാം... 

 

1 /5

നാഷണൽ ഹെൽത്ത് മിഷൻ (NHM) മഹാരാഷ്ട്ര,  (National Health Mission Maharashtra) വിവിധ  തസ്തികകളിലേക്ക് നിരവധി ഒഴിവുകൾ പ്രഖ്യാപിച്ചുകൊണ്ടുള്ള  വിജ്ഞാപനം പുറപ്പെടുവിച്ചു.  NHM മഹാരാഷ്ട്രയില്‍  മൊത്തം 72 ഒഴിവുകളാണ് ഉള്ളത്.

2 /5

റിപ്പോർട്ട് അനുസരിച്ച് സ്റ്റാഫ് നഴ്സ്, മെഡിക്കൽ ഓഫീസർ, റേഡിയോളജിസ്റ്റ്, കൗൺസിലർ, പാരാ മെഡിക്കൽ വർക്കർ, കോൾഡ് ചെയിൻ ടെക്നീഷ്യൻ, ഓർത്തോപെഡിക്, ഒബ്സ്റ്റട്രീഷ്യൻ, ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷ്യൻ, അനസ്തെറ്റിക്, എസ്ടിഎൽഎസ്, ബ്ലോക്ക് ഫെസിലിറ്റേറ്റർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിയ്ക്കുന്നത്.   

3 /5

ഓൺലൈൻ അപേക്ഷാ സമര്‍പ്പിക്കുന്നതിനുള്ള പ്രക്രിയ 2021 ഫെബ്രുവരി 18 മുതൽ ആരംഭിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി  2021 ഫെബ്രുവരി 26 ആണ്

4 /5

കൂടുതൽ വിവരങ്ങൾക്ക്, അപേക്ഷകർ  ഇനിപ്പറയുന്ന വെബ്സൈറ്റ് സന്ദർശിച്ചാല്‍ മതിയാകും.   www.mahaarogya.gov.in. താത്പര്യമുള്ളവർക്ക് https://arogya.maharashtra.gov.in/  എന്ന  വെബ്‌സൈറ്റിലൂടെയും അപേക്ഷ സമര്‍പ്പിക്കാം

5 /5

 പ്രായപരിധി (Age Limit)  38 വയസ്സ് വരെ യോഗ്യതയുള്ളവർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം. എസ്‌സി / എസ്ടി വിഭാഗങ്ങളിൽ‌പ്പെട്ടവർക്ക് 5 വയസ്സ് വരെ ഇളവ് ലഭിക്കും, ഒ‌ബി‌സി വിഭാഗങ്ങളിൽ‌പ്പെട്ടവർക്ക് 3 വർഷം വരെ ഇളവ് ലഭിക്കും.

You May Like

Sponsored by Taboola