Dileesh Pothan: 'ഒ ബേബി' തിയേറ്ററുകൾ കീഴടക്കുന്നു; ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ച് ദിലീഷ് പോത്തൻ

രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത 'ഒ.ബേബി' എന്ന ചിത്രം ​ഗംഭീര പ്രതികരണം നേടി തിയേറ്ററുകളിൽപ്രദർശനം തുടരുകയാണ്. പ്രണയപ്പക പ്രമേയമാക്കിയുള്ള നിരവധി ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ടെങ്കിലും അവയിൽ നിന്നും വ്യത്യസ്തമായൊരു പ്രമേയവുമായി ഒ ബേബി എത്തിയിരിക്കുന്നത്. 

 

1 /5

ദിലീഷ് പോത്തനാണ് ടൈറ്റിൽ കഥാപാത്രമായി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചില ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ദിലീഷ് പോത്തൻ.  

2 /5

'രക്ഷാധികാരി ബൈജു'വിന് ശേഷം രഞ്ജൻ പ്രമോദ് ഒരുക്കുന്ന സിനിമയാണ് ഒ ബേബി. മിനി, ബേബി, ബേബിയുടെ മകൻ ബേസിൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.   

3 /5

മലയോര മേഖലയിലെ പ്രമാണിയുടെ ചെറുമകളെ കാര്യസ്ഥന്റെ മകൻ പ്രണയിക്കുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. രഘുനാഥ്‌ പലേരി, ഹാനിയ നസീഫ, സജി സോമൻ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്‍ണൻ, വിഷ്‍ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  

4 /5

ആദ്യം മുതൽ അവസാനം വരെ ത്രില്ലർ മൂഡിൽ തന്നെയാണ് രഞ്ജൻ പ്രമോദ് ഈ സിനിമ കൊണ്ടുപോയിരിക്കുന്നത്. ഇനി എന്ത് സംഭവിക്കും എന്ന ചിന്ത പ്രേക്ഷകരിൽ ഉണർത്തിക്കൊണ്ടിരിക്കുന്നതായിരുന്നു ഓരോ രം​ഗങ്ങളും.  

5 /5

തിരക്കഥ തന്നെയാണ് സിനിമയുടെ നട്ടെല്ല്. നിരവധി പുതുമുഖങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഛായാ​ഗ്രഹകൻ അരുൺ ചാൽ. ദിലീഷ് പോത്തൻ തന്നെയാണ് നിർമ്മാതാവ്. ലിജിൻ ബാംബിനോയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത്. സംഗീതം നൽകിയിരിക്കുന്നത് വരുൺ കൃഷ്‍ണയും പ്രണവ് ദാസും ചേർന്നാണ്.

You May Like

Sponsored by Taboola