സെപ്റ്റംബർ 8 മുതൽ സ്കൂട്ടർ വാങ്ങാമെന്ന് ഓല സിഇഒ ഭവിഷ് അഗർവാൾ ലോഞ്ചിങ്ങിൽ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, ഡെലിവറികൾ ഒക്ടോബർ മുതൽ മാത്രമേ ആരംഭിക്കൂ.
സ്കൂട്ടറിന്റെ ലഭ്യതക്ക് അനുസരിച്ച്. 2,999 രൂപ വരെ കുറഞ്ഞ ഇഎംഐ ഉപയോഗിച്ച് സ്കൂട്ടർ വാങ്ങാമെന്ന് ഓല അവകാശപ്പെടുന്നു. S1, S1 പ്രോ വാങ്ങുന്നവർക്ക് വായ്പ നൽകുന്നത് എച്ച്ഡിഎഫ്സി, ഐസിഐസിഐ, ബാങ്ക് ഓഫ് ബറോഡ, കോട്ടക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ടാറ്റ ക്യാപിറ്റൽ, യെസ് ബാങ്ക്, എയു സ്മോൾ ഫിനാൻസ് ബാങ്ക്, ജന സ്മോൾ ഫിനാൻസ് ബാങ്ക് തുടങ്ങിയ ബാങ്കുകളായിരിക്കും.
ഒരു ലക്ഷം രൂപയായിരിക്കും ഒല ഇലക്ട്രിക് സ്കൂട്ടറിൻറെ വില. പക്ഷെ 2999 രൂപക്കും നിങ്ങൾക്ക് സ്കൂട്ടർ വിട്ടിൽ കൊണ്ട് പോവാം. സംഭവം സിംപിളാണ്. പുതിയ എസ് 1, എസ് 1 പ്രോ സ്കൂട്ടറുകളാണ് ഓല പുറത്തിറക്കുകയിരിക്കുന്നത്. കമ്പനി ഓല എസ് 1 പ്രോയ്ക്ക് 1,29,999 രൂപയും ഓല എസ് 1 ന് 99,999 രൂപയുമാണ് വില നൽകിയിരിക്കുന്നത്.