ഒമേഗ3 ഫാറ്റി ആസിഡുകൾ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇത് ഹൃദയത്തിൻറെയും തലച്ചോറിൻറെയും ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ഇത് വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.
ഒമേഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ് മത്സ്യം. എന്നാൽ നിരവധി സസ്യാഹാരങ്ങളിൽ നിന്നും ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കും.
ഒരു ഔൺസ് വാൾനട്ടിൽ 2.5 ഗ്രാം ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ് വാൾനട്ട്.
ഫാറ്റി ആസിഡ് നൽകുന്ന പോഷകഗുണമുള്ള വിത്തുകളാണ് ചണ വിത്തുകൾ. നാരുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് ചണവിത്തുകൾ.
ഒമേഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ് ഫ്ലാക്സ് സീഡുകൾ. ഒരു ടേബിൾ സ്പൂൺ ഫ്ലാക്സ് സീഡിൽ നിന്ന് ഏകദേശം 2.5 ഗ്രാം ഒമേഗ3 ഫാറ്റി ആസിഡ് ലഭിക്കും.
ഒമേഗ 3 ഫാറ്റി ആസിഡുകളുടെ മറ്റൊരു സമ്പന്നമായ ഉറവിടമാണ് ചിയ വിത്തുകൾ. ഇവയിൽ ഉയർന്ന അളവിൽ ഫൈബർ, പ്രോട്ടീൻ, വിവിധ അവശ്യ പോഷകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു.
ഒരു കപ്പ് ബ്രസൽസിൽ ഏകദേശം 0.1 ഗ്രാം ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇവയിൽ നാരുകൾ, വിറ്റാമിനുകൾ, ആൻറി ഓക്സിഡൻറുകൾ എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു.