ഗിന്നസ് പക്രുവിനെ കേന്ദ്ര കഥാപാത്രമാക്കി വിജീഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടന്നു. മജീഷ്യൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പരിപാടിയുടെ ചിത്രങ്ങൾ ഗിന്നസ് പക്രു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. പക്രു പ്രധാന വേഷത്തിലെത്തുന്ന എട്ടാമത്തെ ചിത്രമാണിത്.
ഓസ്കാർ ജേതാവ് എം.എം കീരവാണിയാണ് ടൈറ്റിൽ ലോഞ്ച് നിർവഹിച്ചത്.
കീരവാണി വീണ്ടും മലയാള സിനിമയ്ക്കായി സംഗീതം ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ബേബി ജോൺ ആണ് ചിത്രം നിർമ്മിക്കുന്നത്.
ക്യാമറ കൈകാര്യം ചെയ്യുന്നത് അഴകപ്പൻ ആണ്.
ടൈറ്റിൽ ലോഞ്ച് ചടങ്ങിൽ മന്ത്രി ശിവൻകുട്ടിയും പങ്കെടുത്തിരുന്നു.