ജൂൺ മാസം തുടങ്ങാൻ ഇനി വളരെ കുറച്ച് ദിവസങ്ങൾ കൂടിയെ ബാക്കിയുള്ളൂ. ബുധന്റെ സംക്രമണത്തോടെയാണ് ജൂൺ തുടങ്ങുന്നത്. ഈ മാസം വേറെയും ഗ്രഹങ്ങൾ സംക്രമിക്കാൻ പോകുന്നു. ശനി കുംഭ രാശിയിൽ വിപരീത ദിശയിൽ സഞ്ചരിക്കാൻ പോകുന്നു. ജൂൺ മാസത്തിൽ ഏതൊക്കെ രാശികൾക്ക് ഗുണകരമാകുമെന്ന് നോക്കാം...
മേടം: മേടരാശിക്കാർക്ക് ജൂൺ മാസം അനുകൂലമായിരിക്കും. ഇവർക്ക് ഈ മാസം മുഴുവൻ എല്ലാ മേഖലകളിലും നല്ല വികസനം ഉണ്ടാകും. അതിനുപുറമേ പുതിയ കാര്യങ്ങൾ പഠിച്ച് മുന്നോട്ടുപോകാനുമാകും. യാത്ര ചെയ്യാനുള്ള അവസരമുണ്ടാകും. എന്നാൽ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.
ഇടവം: ഇടവം രാശിക്കാർക്ക് ഈ മാസം മുഴുവൻ ഗുണകരമായിരിക്കും. ഈ സമയം നിക്ഷേപം നടത്തുന്നതിലൂടെ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ഈ മാസം അവരുടെ ഭാഗ്യം ഇരട്ടിയാകും. പ്രമോഷനുകൾ ലഭിക്കുന്നതിനും ശമ്പളം വർദ്ധിക്കുന്നതിനും സാധ്യതയുണ്ട്. കഠിനാധ്വാനത്തിന്റെ ഇരട്ടി നേട്ടങ്ങൾ ഈ മാസം നിങ്ങൾക്ക് ലഭിക്കും. ദീർഘദൂര യാത്രകൾക്കും അവസരമുണ്ട്. എന്നാൽ ഈ രാശിക്കാർ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കിൽ വിട്ടുമാറാത്ത രോഗങ്ങൾ വരാനുള്ള സാധ്യതയുണ്ട്.
മിഥുനം: ജൂൺ മാസം മിഥുനരാശിക്ക് അനുകൂലമായിരിക്കും. ഈ രാശിയിലുള്ള ആളുകൾക്ക് ഏത് മേഖലയിലും എളുപ്പത്തിൽ ജോലി ലഭിക്കുമെന്ന് മാത്രമല്ല, പണം സമ്പാദിക്കാനുള്ള അവസരവുമുണ്ട്. വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് നല്ല നേട്ടങ്ങൾ ലഭിക്കും. മാത്രമല്ല, ഈ രാശിക്കാർ സാമ്പത്തിക കാര്യങ്ങളിൽ പല മുൻകരുതലുകളും എടുക്കേണ്ടതുണ്ട്. കാരണം ഈ മാസം അവരുടെ ചെലവ് ഇരട്ടിയാകും. കഠിനാധ്വാനം മൂലം ഇരട്ടി നേട്ടം ലഭിക്കാൻ സാധ്യതയുണ്ട്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)