PCOS: ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തൂ... പിസിഒഎസ് രോഗികൾക്ക് ശരീരഭാരം കുറയ്ക്കാം

പിസിഒഎസ് എന്നത് സ്ത്രീകൾക്ക് അനുഭവപ്പെടുന്ന ഒരു അവസ്ഥയാണ്. ഈ അവസ്ഥയെ കൂടുതൽ വഷളാക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ് പൊണ്ണത്തടി. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നതാണ് ഇതിനുള്ള ഏറ്റവും നല്ല മാർഗം. പൊണ്ണത്തടി നിങ്ങളുടെ ഹോർമോണുകളിൽ വലിയ സ്വാധീനം ചെലുത്തുന്നു. അത് ആരോ​ഗ്യപ്രശ്നങ്ങൾ വർധിപ്പിക്കും. അതിനാൽ, ആരോഗ്യകരമായ ഭാരം നിലനിർത്താൻ ശ്രമിക്കുക.

  • Oct 01, 2022, 15:52 PM IST
1 /5

ജങ്ക് ഫുഡ് കഴിക്കുന്നത് ശരീരത്തിലെ ഇൻസുലിൻ പ്രതിരോധം മോശമാക്കും. പിസിഒഎസ് ഇല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് ജങ്ക് ഫുഡ് കഴിക്കുന്നത് കൂടുതൽ ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.

2 /5

പിസിഒഎസ് ഉള്ളവർ ആരോ​ഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം പിന്തുടരാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നു. പച്ചക്കറികൾ, പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം ശീലമാക്കുക. മധുരവും അന്നജവും അടങ്ങിയ ഭക്ഷണം കഴിക്കരുത്.

3 /5

നിങ്ങൾ കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുകയാണെങ്കിൽ, അമിതവണ്ണത്തിനുള്ള സാധ്യത കുറയുകയും നിങ്ങളുടെ ഭാരം ശരിയായ നിലയിൽ നിലനിർത്താൻ സാധിക്കുകയും ചെയ്യും.

4 /5

കൂടുതൽ ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അമിതമായി ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വർധിക്കാൻ കാരണമാകും.

5 /5

നിങ്ങളുടെ കാർബോഹൈഡ്രേറ്റ് ഉപഭോഗം കുറയ്ക്കുന്നത് പിസിഒഎസ് നിയന്ത്രിക്കാൻ സഹായിക്കും.

You May Like

Sponsored by Taboola