ഒരുപാട് ആരാധകരുള്ള താരദമ്പതികളാണ് പേർളി മാണിയും ശ്രീനിഷ് അരവിന്ദും. ഇവരുടെ മകൾ നിലയ്ക്കും അതിലേറെ ആരാധകരാണുള്ളത്. ഇരുവരും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്.
ഇപ്പോഴിതാ പുതിയ ചിത്രങ്ങൾ പേർളി മാണി പങ്കുവെച്ചിരിക്കുകയാണ്.
ശ്രീനിക്കൊപ്പമുള്ള ചിത്രങ്ങളാണ് പേർളി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
എന്നാൽ ഇരുവരും ഒന്നിച്ചുള്ള പുതിയ ഫോട്ടോഷൂട്ടിൽ നില ഇല്ല.
''ഞങ്ങൾ പോസ് ചെയ്യും വരെ നില ഫ്രെയിമിൽ ഉണ്ടായിരുന്നു... ജസ്റ്റ് മിസ്'' എന്ന ക്യാപ്ഷനോടെയാണ് പേർളി ചിത്രങ്ങൾ പങ്കുവെച്ചത്.
നിരവധി പേർ ചിത്രങ്ങൾ ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.