പൊലീസ് പറഞ്ഞതനുസരിച്ച് ഗ്രനേഡ് ആകൃതിയിലുള്ള ആ ഉപകരണത്തിൽ കോണ്ടവും, ലൂബ്രിക്കന്റുകളുമാണ് സൂക്ഷിച്ചിരുന്നത് എന്നാൽ ഇത് കണ്ടാൽ ഒറ്റ നോട്ടത്തിൽ ഗ്രനേഡ് ആണെന്ന് തോന്നും. അതാണ് യുവതി ഭയന്നുപോയത് എന്നാണ്. ശരിക്കും പറഞ്ഞാൽ പോലീസിനും ആദ്യം ഇത് ഗ്രനേഡ് ആണെന്നാണ് തോന്നിയത്.
ബെർലിൻ: പലപ്പോഴും ആളുകൾക്ക് ഇവിടേയും അവിടെയും ചിതറിക്കിടക്കുന്ന പലതും കാണാറുണ്ട്. അതിൽ ചിലത് ചിലർക്ക് ഉപകാരപ്പെടുകയും ചെയ്യും. എന്നാൽ ജർമ്മനിയിൽ ഒരു സ്ത്രീ വനത്തിൽ ഗ്രനേഡ് കിടക്കുന്നത് കണ്ടു. അപകടമാണെന്ന് വിചാരിച്ച യുവതി പോലീസിനെ വിളിച്ചു.
സിഎൻഎൻ റിപ്പോർട്ട് അനുസരിച്ച് തെക്കൻ ജർമ്മനിയിലെ ഒരു ബവേറിയൻ നഗരത്തിലാണ് സംഭവം. അവിടെ ജോഗിങ് നടത്തുകയായിരുന്ന യുവതി സുതാര്യമായ പോളിത്തീനിൽ ഗ്രനേഡ് ബോംബ് പോലെയുള്ള ഒരു സാധനം കാണുകയും ഭയന്നുപോയ അവർ പൊലീസിനെ വിളിക്കുകയും ചെയ്തു.
യുവതിയിൽ നിന്ന് വിവരം ലഭിച്ചയുടനെ പോലീസ് അവിടെയെത്തുകയും പ്രദേശം മുഴുവൻ ഉപരോധിക്കുകയും ചെയ്തു. എന്നാൽ പോലീസ് സംഘം പൂർണ്ണ സുരക്ഷയോടെ ഈ സാധനം തിരഞ്ഞപ്പോൾ അത് ഗ്രനേഡിന്റെ ആകൃതിയിലുള്ള ഒരു ലൈംഗിക കളിപ്പാട്ടമാണെന്ന് തിരിച്ചറിഞ്ഞു. ഈ സമയത്ത് ബോംബ് നിർമാർജന സംഘവും സ്ഥലത്തെത്തിയിരുന്നു.
സുതാര്യമായ പോളിത്തീനിൽ ഗ്രനേഡ് ആകൃതിയിലുള്ള സാധനം കണ്ട് ബോംബ് നിർമാർജന സംഘത്തിലെ ഉദ്യോഗസ്ഥരും ആദ്യമൊന്ന് ഞെട്ടിയിരുന്നുവെന്നാണ് റിപ്പോർട്ട്. തന്റെ സുരക്ഷാ സ്യൂട്ടിന്റെയും റോബോട്ടിന്റെയും സഹായത്തോടെ അവർ പോളിത്തീൻ സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടുപോകുകയും അത് പരിശോധിക്കുകയും ചെയ്തു. പരിശോധനയിൽ അത് ഗ്രനേഡിന്റെ ആകൃതിയിലുള്ള സെക്സ് ടോയ് ആണെന്ന് തിരിച്ചറിയുകയായിരുന്നു.
പോളിത്തീനിൽ നിന്നും കോണ്ടവും ലൂബ്രിക്കന്റും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഗ്രനേഡ് പോലുള്ള ഒരു ഉപകരണത്തിന്റെ ആകൃതിയിലുള്ള ഒരു സാധാനത്തിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നതെന്നും അതാണ് യുവതി ഗ്രനേഡ് എന്നു വിചാരിച്ച് ഭയന്ന് പൊലീസിനെ വിളിച്ചതെന്നും അവർ പറഞ്ഞു.