Planets Transit in September: സെപ്റ്റംബറിൽ 3 ​ഗ്രഹങ്ങളുടെ രാശിമാറ്റം; വിശദമായി അറിയാം...

ഗ്രഹങ്ങളുടെ സ്ഥാനങ്ങൾ ജ്യോതിഷത്തിൽ വളരെ പ്രധാനമാണ്. സെപ്റ്റംബറിൽ, മൂന്ന് പ്രധാന ഗ്രഹങ്ങൾ അവരുടെ രാശികൾ മാറ്റും. 

 

സെപ്റ്റംബറിൽ സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ രാശിമാറും. ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിൽ ഒരു രാശിചിഹ്നത്തിൽ നിന്ന് മറ്റൊന്നിലേക്ക് നീങ്ങുന്നു.

 

1 /5

ദൃക് പഞ്ചാംഗം അനുസരിച്ച് സെപ്റ്റംബറിൽ ഏതൊക്കെ ഗ്രഹം എപ്പോൾ, ഏത് രാശി ചിഹ്നത്തിൽ പ്രവേശിക്കുമെന്ന് നോക്കാം...  

2 /5

സെപ്റ്റംബർ 16 തിങ്കളാഴ്ച സൂര്യൻ സ്വന്തം രാശിയായ ചിങ്ങം രാശിയിൽ നിന്ന് കന്നി രാശിയിൽ പ്രവേശിക്കും. പിന്നീട് ഒക്ടോബർ 17 വരെ സൂര്യൻ ഇതേ രാശിയിൽ തുടരും. 12 രാശികളിലും ഇതിന്റെ സ്വാധീനമുണ്ടാകും.  

3 /5

ബുധൻ നിലവിൽ കർക്കടക രാശിയിൽ വക്ര​ഗതിയിലാണ് സഞ്ചരിക്കുന്നത്. സെപ്റ്റംബർ 4 ന് ബുധൻ ചിങ്ങം രാശിയിലേക്ക് പ്രവേശിക്കും. പിന്നീട് സെപ്റ്റംബർ 23ന് കന്നി രാശിയിൽ പ്രവേശിക്കും. ബുധന്റെ ഇരട്ട സംക്രമണം 12 രാശി ചിഹ്നങ്ങളെയും ബാധിക്കും. അതിനുശേഷം ഒക്ടോബർ 10 ന് ബുധൻ തുലാം രാശിയിൽ പ്രവേശിക്കും.  

4 /5

സമ്പത്തിന്റെ അടയാളമായ ശുക്രൻ നിലവിൽ കന്നിരാശിയിൽ സഞ്ചരിക്കുന്നു. സെപ്റ്റംബർ 18 ന് ശുക്രൻ തുലാം രാശിയിൽ പ്രവേശിക്കും. ഇത് 12 രാശിചിഹ്നങ്ങൾക്കും ശുഭകരവും അശുഭകരവുമായ ഫലങ്ങൾ നൽകും. ഇതിനുശേഷം ഒക്ടോബർ 13 ന് ശുക്രൻ വൃശ്ചികം രാശിയിൽ പ്രവേശിക്കും.  

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola