പുണ്യ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേദാര്‍നാഥിൽ എത്തി
കേദാര്‍നാഥിലെ വിവിധ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം പ്രധാനമന്ത്രി നാളെ ബദരീനാഥിലേക്ക് പോകും.
രാവിലെ ഒൻപതരയോടെ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ കേദാർനാഥിൽ പറന്നിറങ്ങി
ക്ഷേത്ര ദർശനം നടത്തിയ നരേന്ദ്രമോദി പൂജാ കർമ്മങ്ങളിലും പങ്കെടുത്തു.
ഊഷ്മളമായ സ്വീകരണമാണ് നരേന്ദ്രമോദിക്ക് കേദാർനാഥിൽ ലഭിച്ചത്.
പ്രളയത്തിൽ തകർന്ന ഈ മേഖലയിലെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി വിലയിരുത്തി