കേരളത്തിലെ ഏറെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് പൊന്മുടി. തിരുവനന്തപുരം ജില്ലയിലാണ് പൊന്മുടി സ്ഥിതി ചെയ്യുന്നത്.
Ponmudi hill station photos: തിരുവനന്തപുരത്ത് നിന്ന് വൺ ഡേ ട്രിപ്പ് പ്ലാൻ ചെയ്യുന്നവർക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. 22 ഹെയർപിന്നുകൾ താണ്ടി വേണം പൊന്മുടി ഹിൽ സ്റ്റേഷനിലെത്താൻ.
തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം 60 കിലോ മീറ്റർ ദൂരമാണ് പൊന്മുടിയിലേയ്ക്കുള്ളത്. ഇവിടേയ്ക്ക് കെഎസ്ആർടിസി ബസുകളും സർവീസ് നടത്തുന്നുണ്ട്.
രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് പൊന്മുടിയിലേയ്ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
തണുപ്പും കോടമഞ്ഞും അൽപ്പം ട്രക്കിംഗുമെല്ലാം ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി പൊന്മുടിയിലേയ്ക്ക് പോകാം.
സമുദ്രനിരപ്പില്‍ നിന്ന് 1100 മീറ്റര്‍ ഉയരത്തിൽ പശ്ചിമഘട്ടത്തിലാണ് പൊന്മുടി സ്ഥിതി ചെയ്യുന്നത്.
ശുദ്ധമായ വായുവും തണുത്ത കാറ്റുമാണ് പൊന്മുടിയിൽ സഞ്ചാരികളെ സ്വീകരിക്കുക.
സീസണിൽ കോടമഞ്ഞിൽ പുതച്ചു നിൽക്കുന്ന പൊന്മുടി വ്യത്യസ്തമായ അനുഭവമാണ് സഞ്ചാരികൾക്ക് സമ്മാനിക്കുക.