മലയാളികളുടെ ഇഷ്ട താരദമ്പതികളാണ് ഇന്ദ്രജിത്തും പൂർണിമയും. ഇവരുടെ മക്കളും സോഷ്യൽ മീഡിയയിൽ സജീവമാണ്. മൂത്ത മകൾ പ്രാർത്ഥന ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമാണ്.
തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഉൾപ്പെടെയുള്ള വിശേഷങ്ങൾ പ്രാർത്ഥ പങ്കുവെയ്ക്കാറുണ്ട്,
വിന്റേജ് ലുക്കിലുള്ള പ്രാർത്ഥനയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ചിത്രങ്ങൾ പങ്കുവെച്ച് മണിക്കുറുകൾക്കുള്ളിൽ ഏഴായിരത്തിലധികം പേർ ലൈക്ക് ചെയ്തു. നിരവധി കമന്റുകളും ലഭിച്ചു.
പ്രാർത്ഥനയുടെ പാട്ടും, ഡാന്‍സും ഗിത്താര്‍ വായനയും ഡബ്മാഷിനും ഒക്കെ ധാരാളം ആരാധകരുണ്ട്.
വിദേശത്ത് പഠിക്കാൻ പോയിരുന്ന താരപുത്രി ഇപ്പോൾ നാട്ടിലെത്തിയിട്ടുണ്ട്.
പ്രാർത്ഥന സിനിമയിലും ഗാനം ആലപിച്ചിട്ടുണ്ട്.