Prayaga Martin: കിടിലം മെക്കോവറിൽ പ്രയാഗ മാർട്ടിൻ, ചിത്രങ്ങൾ വൈറലാകുന്നു

തമിഴ് സൂപ്പർസ്റ്റാർ സൂര്യയുടെ നായികയായി നവരസയിലെ ‘ഗിത്താർ കമ്പി മേലെ നിൻഡ്രു’ എന്ന സ്റ്റോറിയിൽ അഭിനയിച്ച് ഗംഭീര അഭിപ്രായം നേടിക്കൊണ്ടിരിക്കുകയാണ് പ്രയാഗ മാർട്ടിൻ. 

1 /7

 പ്രയാഗയുടെ ആദ്യ തമിഴ് ചിത്രമായ പിസ്സസിന് ശേഷം പുറത്തിറങ്ങുന്ന തമിഴ് ചിത്രമെന്ന പ്രതേകതയും നവരസയ്ക്കുണ്ട്. നെറ്ഫ്ലിക്സിൽ ഓഗസ്റ്റ് ആറിനാണ് നവരസ റിലീസ് ആയത്.

2 /7

ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന സിനിമയിലാണ് സൂര്യക്ക് ഒപ്പം പ്രയാഗ അഭിനയിച്ചത്. ഒമ്പത് സംവിധായകരുടെ ഒമ്പത് കഥകളാണ് നവരസയിൽ ഉള്ളത്. 

3 /7

ഓരോ ഭാവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒമ്പത് കഥകളായി ഇറങ്ങുന്ന നവരസ നാലേമുക്കാൽ മണിക്കൂർ പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കും. പ്രയാഗയുടെ പ്രകടനത്തിന് ഗംഭീരഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്.

4 /7

സിനിമ റിലീസ് ആയത്തോടൊപ്പം തന്നെ പ്രയാഗയുടെ പുതിയ ഫോട്ടോസും ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്. തമിഴ് ആരാധകർ സിനിമ ഇറങ്ങിയ ശേഷം നെഞ്ചിലേറ്റിയ താരത്തിന്റെ പുതിയ ഫോട്ടോസിന് കൂടുതലും കമന്റ് ചെയ്തിരിക്കുന്നതും അവരാണ്. 

5 /7

കറുപ്പും വെളുപ്പും നിറത്തിലുള്ള വസ്ത്രങ്ങളിലുള്ള ഫോട്ടോസാണ് താരം പോസ്റ്റ് ചെയ്തത്.

6 /7

സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫറായ ജിക്സൺ ഫ്രാൻസിസാണ് പ്രയാഗയുടെ പുതിയ ഫോട്ടോസ് എടുത്തിരിക്കുന്നത്. അസാനിയ നസ്രിന്റെ സ്റ്റൈലിങ്ങിലുള്ള ഫോട്ടോസിന് മേക്കപ്പ് ചെയ്തിരിക്കുന്നത് ശിവ മേക്കോവറാണ്. 

7 /7

ഗംഭീര കമന്റ്‌സാണ് പ്രയാഗയുടെ ഈ പുതിയ ചിത്രങ്ങൾക്ക് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചിരിക്കുന്നത്. ഭൂമിയിലെ മനോഹര സ്വകാര്യമാണ് മലയാളത്തിലെ അവസാനം പുറത്തിറങ്ങിയ പ്രയാഗയുടെ സിനിമ.

You May Like

Sponsored by Taboola