പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്. അധികാര കൈമാറ്റത്തിന്റെ പ്രതീകമായ ചെങ്കോൽ അദ്ദേഹം പാർലമെന്റിൽ സ്ഥാപിച്ചു.
New Parliament inguration: ഹോമത്തിനും പൂജയ്ക്കും ശേഷമാണ് പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിച്ചത്. ഇതിന് ശേഷം നടന്ന സര്‍വമത പ്രാര്‍ഥനയോടെ ആദ്യഘട്ട ചടങ്ങുകൾ പൂർത്തിയായി.
രാവിലെ 7.30 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് മന്ദിരത്തില്‍ എത്തിയിരുന്നു.
ചടങ്ങുകളുടെ ഭാഗമായി പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ഹോമം, പൂജ എന്നിവ നടത്തി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പുരോഹിതരാണ് ഹോമം നടത്തിയത്.
പാര്‍ലമെന്റിനകത്ത് ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപമാണ് ചെങ്കോല്‍ സ്ഥാപിച്ചത്.
പാർലമെന്റ് കെട്ടിടത്തിന്റെ നിർമാണത്തിൽ പങ്കെടുത്ത തൊഴിലാളികളെ പ്രധാനമന്ത്രി ആദരിച്ചു.
21 പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചു.