ഏറെ ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിൽ മാത്രമല്ല എല്ലാ സിനിമ മേഖലയിലും താരത്തിന് ഫാൻസുണ്ട്. ഭർത്താവ് നിക്ക് ജോനാസിനൊപ്പമുള്ള ഡേ ഔട്ട് ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുകയാണ്. മകളെ ഒപ്പം കൂട്ടാതെയാണ് ഇരുവരുടെയും യാത്ര. മമ്മി ഡാഡിസ് ഡേ ഔട്ട് എന്ന ക്യാപ്ഷനോടെയാണ് പ്രിയങ്ക ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.