തൂവെള്ള വസ്ത്രത്തിൽ അതിസുന്ദരിയായാണ് സൗത്ത് ഏഷ്യൻ എക്സലൻസ് പ്രീ- ഓസ്കാർ ആഘോഷത്തിന് പ്രിയങ്ക ചോപ്ര എത്തിയത്.
സൗത്ത് ഏഷ്യൻ എക്സലൻസ് പ്രീ- ഓസ്കാർ ചടങ്ങിൽ തിളങ്ങി പ്രിയങ്ക ചോപ്ര.
തൂവലുകൾ പോലെ ഡിസൈൻ ചെയ്ത വെള്ള വസ്ത്രം ധരിച്ചാണ് പ്രിയങ്ക ചോപ്ര ചടങ്ങിന് എത്തിയത്.
ഡിസൈനർ ജോഡികളായ ഫാൽഗുനി ഷെയ്ൻ പീക്കോക്കിന്റെ മനോഹരമായ വസ്ത്രമാണ് താരം ധരിച്ചത്.
ഫാൽഗുനി ഷെയ്ൻ പീക്കോക്ക് തന്നെ സ്റ്റൈൽ ചെയ്ത ആക്സസറീസ് വസ്ത്രത്തിന് കൂടുതൽ മനോഹാരിത നൽകി.
നിക്ക് ജോനാസ് കറുത്ത സ്യൂട്ട് ധരിച്ചാണ് ചടങ്ങിന് എത്തിയത്.