Rahu Ketu Gochar 2023: ജ്യോതിഷ പ്രകാരം, ഓരോ ഗ്രഹവും ചില പ്രത്യേക സമയങ്ങളിൽ അതിന്‍റെ സ്ഥാനം മാറ്റിക്കൊണ്ടിരിക്കും. അതായത് ഗ്രഹങ്ങള്‍ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ഗ്രഹങ്ങളുടെ ഈ സ്ഥാനചലനം വ്യക്തികളുടെ ജീവിതത്തില്‍ ശുഭ, അശുഭ ഫലങ്ങള്‍ ഉളവാക്കും.
നിഴല്‍ ഗ്രഹമായാണ് രാഹുവും കേതുവും അറിയപ്പെടുന്നത്. മറ്റ് ഗ്രഹങ്ങളെപ്പോലെ, രാഹുവും കേതുവും സമയാസമയങ്ങളില്‍ രാശി മാറുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് രാഹു മീനം രാശിയിൽ സംക്രമിച്ചപ്പോള്‍ കേതു തുലാം രാശിയിൽ സംക്രമിച്ചിരിയ്ക്കുകയാണ്. ഇരു ഗ്രഹങ്ങളും ഈ രാശികളില്‍ 2025 മെയ് 18 വരെ തുടരും. രാഹു കേതു സംക്രമണത്തിന്‍റെ ഗുണഫലം അടുത്തെ ഒന്നര വര്‍ഷത്തേയ്ക്ക് തുടരും.
രാഹു കേതു സംക്രമണത്തിന്‍റെ ശുഭ ഫലം 4 രാശിക്കാരില്‍ ഏറെ പ്രകടമായിരിയ്ക്കും. അതായത്, കുബേര്‍ ദേവന്‍ ഈ രാശിക്കാരില്‍ സമ്പത്ത് വര്‍ഷിക്കും. കുബേര്‍ ദേവന്‍ തന്‍റെ ഖജനാവിന്‍റെ താക്കോല്‍ ഈ രാശിക്കാര്‍ക്ക് നല്‍കും. ഇവര്‍ അനുദിനം സമ്പന്നരാകും. ഈ രാശിക്കാര്‍ അടുത്ത ഒന്നര വര്‍ഷം പണം കൊണ്ട് കളിക്കും... രാഹു കേതു സംക്രമണം ശുഭ ഫലം നല്‍കുന്ന രാശിക്കാര്‍ ആരൊക്കെയാണ് എന്ന് നോക്കാം.
ഇടവം രാശി (Taurus Zodiac Sign) ഇടവം രാശിയിലുള്ള ആളുകൾക്ക് രാഹുവിന്‍റെ മീനം രാശിയിലെ സംക്രമണം ഏറെ ഗുണം ചെയ്യും. ബിസിനസ് ചെയ്യുന്ന ആളുകൾക്ക്, രാഹുവിന്‍റെ മീനം രാശിയിലെ സംക്രമണം ഏറെ സാമ്പത്തിക നേട്ടം നല്‍കുന്നതിന്‍റെ സൂചനയാണ്. ഈ രാശിക്കാരായ വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളില്‍ വിജയം ലഭിക്കും.
മിഥുനം രാശി (Gemini Zodiac Sign) മിഥുനം രാശിക്കാർക്ക് ഈ കാലയളവില്‍ ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവർക്ക് സാമ്പത്തിക നേട്ടം ലഭിക്കും. മിഥുനം രാശിക്കാര്‍ക്ക് വളരെ പെട്ടെന്ന് സാമ്പത്തിക നേട്ടം ലഭിക്കും.
തുലാം രാശി (Libra Zodiac Sign) ഈ രാശിക്കാരായ ആളുകളുടെ വിവാഹ ജീവിതത്തിൽ ഉണ്ടായിരുന്ന എല്ലാ പ്രശ്നങ്ങളും ഈ കാലയളവില്‍ മാറിക്കിട്ടും. ഈ രാശിക്കാരുടെ ആരോഗ്യത്തിലും പുരോഗതി ഉണ്ടാകും. ബിസിനസിൽ ലാഭം ഉണ്ടാകും. മാധ്യമങ്ങൾ, രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് അവരുടെ മേഖലയിൽ ഏറെ നേട്ടങ്ങൾ ലഭിക്കും.
വൃശ്ചികം രാശി (Scorpio Zodiac Sign) വൃശ്ചികം രാശിക്കാർക്ക് ശുഭകാലം ആരംഭിച്ചു. ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ ലഭിക്കാൻ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം വളരെ സന്തോഷകരമായിരിക്കും. ബിസിനസിൽ വലിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)