Astrology: സൂര്യ സംക്രമണത്തിന് ശേഷം രാജയോ​ഗം ആർക്കൊക്കെ?

സൂര്യൻ മകരം രാശിയിൽ പ്രവേശിച്ചു കഴിഞ്ഞു. ഈ രാശിമാറ്റത്തിന്റെ സ്വാധീനം എല്ലാ രാശികളെയും ബാധിക്കും. എങ്കിലും ഈ നാല് രാശിക്കാർക്ക് സൂര്യ സംക്രമണത്തിന് ശേഷമുള്ള സമയം വളരെ അനുകൂലമാണ്. ഏതൊക്കെ രാശികൾക്കാണ് സുര്യ സംക്രമണം ​ഗുണം ചെയ്യുന്നതെന്ന് നോക്കാം. 

 

1 /4

മേടം: മേടം രാശിക്കാർക്ക് ഇത് നല്ല സമയമാണ്. എങ്കിലും നല്ലതുപോലെ ചിന്തിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുക. വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിന് പ്രതിഫലം ലഭിക്കും. കരിയർ വിജയിക്കാനുള്ള സാധ്യതയുണ്ട്. പ്രണയകാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ  ശ്രദ്ധിക്കുക.  

2 /4

മിഥുനം: സൂര്യന്റെ സംക്രമം മൂലം പല കാര്യങ്ങളിലും തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും മിഥുന രാശിക്കാരുടെ പരിശ്രമം വിജയിക്കും. കുടുംബത്തിൽ നല്ല കാര്യങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. രോഗികളുടെ ആരോഗ്യം മെച്ചപ്പെടും. സമൂഹത്തിൽ ബഹുമാനം വർധിക്കും. ഈ കാലയളവിൽ ഹനുമാനെ ആരാധിക്കുന്നത് മിഥുന രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും.    

3 /4

കർക്കടകം: കർക്കടക രാശിക്കാർക്ക് ഈ കാലയളവിൽ എല്ലാ കാര്യങ്ങളിലും വിജയിക്കും. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്ന് മോചനം ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഇത് അനുകൂല കാലഘട്ടമായിരിക്കും.  

4 /4

മീനം: സൂര്യന്റെ സംക്രമം മീനരാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. ദീർഘകാലമായി മുടങ്ങിക്കിടന്ന പദ്ധതികൾ വിജയിക്കും. പുതിയ ജോലി തുടങ്ങാൻ അനുകൂലസമയമാണ്.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)

You May Like

Sponsored by Taboola